ആരും കണ്ടില്ല, ഓടി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; മൂന്ന് വയസുകാരൻ മരിച്ചു

Published : Sep 20, 2026, 04:13 PM IST
Hyderabad Accident

Synopsis

ഹൈദരാബാദിലെ മൻസൂറാബാദിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച മൂന്ന് വയസ്സുകാരൻ കാറിടിച്ച് മരിച്ചു. സെപ്റ്റംബർ 13-ന് നടന്ന ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദ്: ഹൈദരാബാദിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. മൻസൂറാബാദ് വെങ്കടേശ്വര കോളനിയിൽ സെപ്റ്റംബർ 13-നാണ് അപകടം നടന്നത്. ബി ലക്കി എന്ന് പേരുള്ള കുട്ടിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

തീരെ ചെറിയ കുട്ടിയായ ലക്കി, ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒറ്റയ്ക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വേഗത്തിലെത്തിയ കാർ കുട്ടിയെ ഇടിച്ചുതെറിപ്പിച്ചു. കുട്ടി റോഡിലുണ്ടായിരുന്നത് ഡ്രൈവർക്ക് പെട്ടെന്ന് കാണാൻ സാധിക്കാതെ പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എൽ.ബി നഗർ പോലീസ്, കാർ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യക്കും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജുവനൈൽ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യണം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ നിവേദനം
ബയോമെട്രിക് ആധാർ ഓതന്‍റിക്കേഷൻ ചെയ്തില്ലേ? എൽപിജി സിലിണ്ടറുകൾക്ക് സബ്സിഡി കിട്ടില്ല, അവസാന തിയ്യതി ഒക്ടോബർ 1