തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും മുട്ടയേറും കയ്യേറ്റശ്രമവും, പിന്നിൽ ബിജെപിയെന്ന് ആരോപണം; ജസ്റ്റിസ് ദീപാങ്കർ ദത്തയ്‌ക്കെതിരെ രൂക്ഷവിമർശനം

Published : Sep 16, 2026, 07:09 PM IST
Mahua Moitra Attacked

Synopsis

കൃഷ്ണ നഗറിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ വീണ്ടും മുട്ടയേറും കയ്യേറ്റശ്രമവും നടന്നു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആരോപിച്ച മഹുവ, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപാങ്കർ ദത്തക്കെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു

കൊൽക്കത്ത: തൃണമൂല്‍ കോൺഗ്രസ് എം പി മഹുവ മൊയ്ത്രക്കെതിരെ വീണ്ടും കൈയേറ്റ ശ്രമവും മുട്ടയേറും. മണ്ഡലമായ കൃഷ്ണ നഗറിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൈയേറ്റ ശ്രമം. പിന്നില്‍ ബി ജെ പിയാണെന്ന് മഹുവ ആരോപിച്ചു. ആക്രമണ വിവരം അറിയിച്ച് മഹുവ പുറത്ത് വിട്ട വീഡിയോയില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപാങ്കര്‍ ദത്തക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വെടിയുണ്ടകളെ നേരിടുന്നത് പോലെ മുട്ടയേറും താന്‍ നേരിട്ടുവെന്നായിരുന്നു മഹുവയുടെ പരിഹാസം. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മഹുവക്കെതിരെയെടുത്ത കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍, മുട്ടയേറ് ഭയന്ന് പൊലീസ് സ്റ്റേഷനില്‍ പോലും പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന മഹുവയുടെ നിലപാടിനെ മഹുവയ്ക്ക് മുട്ടയെ പേടിയാണോയെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത് ചോദിച്ചിരുന്നു. ഇതിനെതിരായ വിമർശനമാണ് മഹുവ വീഡിയോയയിലൂടെ ഉയർത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്തെ ട്രൈബൽ സ്കൂളുകളിലെ പ്രശ്നങ്ങൾ തുറന്നു കാട്ടും; 'ആദിവാസി സ്കൂൾ ടീക് കരോ' ക്യാമ്പയിനുമായി ക്രോകോച്ച് ജനതാ പാർട്ടി
​ സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ബോംബ് ഭീഷണി; അന്തർസംസ്ഥാന സംഘം ഗുജറാത്ത് പൊലീസിന്റെ പിടിയിൽ