
ദില്ലി: വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. വണ്ടിയിലുണ്ടായിരുന്ന 12 കാരന്‍ അബദ്ധവശാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതാണ് അപകടത്തിന് കാരണം. കുട്ടി ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ പാലത്തില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു.
മരിച്ചവരില് 6 പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ട്. 25 പേർ അപകടസമയത്ത് ട്രോളിയില് ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ കുട്ടികളുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam