
ഹൈദരാബാദ് : പ്രധാനമന്ത്രിയുടെ തെലങ്കാന സന്ദർശനത്തിനിടെ ടിആർഎസ് പ്രതിഷേധം. മോദിയെ സ്വീകരിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വിട്ടുനിന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് പകരം മന്ത്രി ടി ശ്രീനിവാസ റെഡ്ഡിയെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ നടപടിയിൽ ബിജെപി ഇതിനോടകം കടുത്ത അതൃപ്തി രേഖപ്പെടുത്തി. കെസിആർ ഏകാധിപതി ചമയുകയാണെന്ന് ബിജെപി ആരോപിച്ചു. രാജ്യത്തിന്റെ രീതിക്കനുസരിച്ചുള്ള പെരുമാറ്റമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്നും ബിജെപി പ്രതികരിച്ചു.
അതേസമയം മോദി കടന്നുപോകുന്ന വഴികളിൽ ടിആർഎസ് പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചു. മോദി ഗോ ബാക്ക് തലക്കെട്ടുകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് 5000 കോടികളുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഇന്ന് എത്തിയത്. മോദി ഇതുവരെ നൽകിയ വാഗ്ദാനങ്ങളും അതിൽ നടപ്പിലാകാത്ത വാഗ്ദാനങ്ങളും എടുത്ത് കാട്ടിയാണ് പോസ്റ്ററുകൾ. വലിയ തോതിലുള്ള ബിജെപി -ടിആർഎസ് പോരിനാണ് കഴിഞ്ഞ ദിവസങ്ങളിൽ തെലങ്കാന സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനത്തിനിടയിലും ടിആർഎസിന്റെ പോസ്റ്ററുകൾ.
Read More : ഗാർഡൻ ടെർമിനൽ, കെംപഗൗഡയുടെ 108 അടി ഉയരമുള്ള കൂറ്റൻ പ്രതിമ; ബെംഗളൂരുവിൽ മോദിക്ക് ഉദ്ഘാടന തിരക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam