'നന്ദി എന്റെ സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു'; മോദിക്ക് മറുപടിയുമായി ട്രംപ്

Published : Jul 05, 2020, 06:56 AM IST
'നന്ദി എന്റെ സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു'; മോദിക്ക് മറുപടിയുമായി ട്രംപ്

Synopsis

കഴിഞ്ഞ ദിവസമാണ് 244ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന അമേരിക്കക്ക് മോദി ആശംസയറിയിച്ചത്.  

ദില്ലി: അമേരിക്കക്ക് സ്വാതന്ത്ര്യ ദിനമാശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി. നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു-എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് 244ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന അമേരിക്കക്ക് മോദി ആശംസയറിയിച്ചത്. 244 സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അമേരിക്കന്‍ ജനതക്കും പ്രസിഡന്റിനും എന്റെ അഭിനന്ദനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെങ്ങളെന്ന നിലക്ക് ഈ ദിനത്തില്‍ നമ്മള്‍ സ്വാതന്ത്ര്യത്തെയും മാനുഷിക പ്രയത്‌നങ്ങളെയും പരിപോഷിപ്പിക്കും-എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.  തൊട്ടുപിന്നാലെ മറുപടിയുമായി ട്രംപും രംഗത്തെത്തി. ജൂലായ് നാലിനാണ് അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം
റഹീമിന് പിന്നാലെ രാജ്യസഭയുടെ ശ്രദ്ധ പിടിച്ചുപറ്റി ജെബി മേത്തർ, കൗമാരക്കാർക്കിടയിലെ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ ഉന്നയിച്ച് എംപി