ശിവകാശിയിൽ വൻ വെട്ടിക്കെട്ട്, തിങ്കളാഴ്ച പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം; വിജയ്‍യുടെ ജന്മദിനം ആഘോഷമാക്കി ടിവികെ, ആശംസകളുമായി നേതാക്കൾ

Published : Jun 22, 2026, 11:54 AM IST
Vijay Birthday Celebration

Synopsis

തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്‍യുടെ 52-ാം ജന്മദിനം ആഘോഷമാക്കി ടിവികെ. ശിവകാശിയിൽ ഞായറാഴ്ച രാത്രി വൻ വെടിക്കെട്ട് അരങ്ങേറി. തിങ്കളാഴ്ച പിറന്ന കുഞ്ഞുങ്ങൾക്ക് സ്വ‍ർണമോതിരം സമ്മാനിച്ച് മന്ത്രി. 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍‍യുടെ ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ട് അരങ്ങേറി. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് പേർ വെടിക്കെട്ട് കാണാനെത്തി. മന്ത്രി കീ‍ർത്തന, നടൻ ജയ് എന്നിവരും വെടിക്കെട്ട് കാണാൻ എത്തിയിരുന്നു. അതിനിടെ, വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വ‍ർണമോതിരം സമ്മാനിച്ചു. തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയ മന്ത്രിയാണ് വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന ആറ് കുട്ടികൾക്ക് സ്വ‍ർണമോതിരം സമ്മാനിച്ചത്.

52-ാം ജന്മദിനത്തിൽ വിജയ്‍യ്ക്ക് ആശംസകളുമായി നിരവധി നേതാക്കൾ രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയ്‍യ്ക്ക് ജന്മദിനാശംസകൾ നേർന്നു. വിജയ്‍യ‍ുടെ ദീർഘവും ആരോ​ഗ്യകരവുമായ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതായി മോദി എക്സിൽ കുറിച്ചു.

 

 

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും വിജയ്‍യ്ക്ക് ജന്മദിനാശംസകൾ നേർന്നു. മികച്ച ആരോ​ഗ്യവും പ്രവ‍ർത്തനങ്ങളിൽ വിജയവും ആശംസിച്ച രാഹുൽ ​ഗാന്ധി, തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി. "തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. നിങ്ങൾക്ക് നല്ല ആരോഗ്യവും നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും വിജയവും ആശംസിക്കുന്നു. തമിഴ് ജനതയുടെ അവകാശങ്ങളും അന്തസ്സും അഭിലാഷങ്ങളും സംരക്ഷിക്കുന്നതിലും സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിലും ഞാൻ താങ്കൾക്കൊപ്പം നിലകൊള്ളുന്നു"- രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

 

 

സന്തോഷത്തോടെയും സമാധാനത്തോടെയും ജനങ്ങളെ സേവിക്കുന്നത് തുടരാൻ വിജയ്‍യ്ക്ക് ശക്തിയുണ്ടാകട്ടെയെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആശംസിച്ചു. ടിവികെ അധ്യക്ഷൻ കൂടിയായ വിജയ്‍യുടെ ജന്മദിനം ആഘോഷമാക്കുകയാണ് ടിവികെ പ്രവ‍ർത്തകർ. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‍യുടെ ആദ്യ ജന്മദിനമാണിത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഡി കെ, ഡി കെ...'; ഖാർഗെ പ്രസംഗിക്കുന്നതിനിടെ ഡി കെ ശിവകുമാറിന് മുദ്രാവാക്യം വിളി; ഒന്നിനും കൊള്ളാത്തവരെന്ന് ശാസിച്ച് പാർട്ടി അധ്യക്ഷൻ
പാർട്ടിക്ക് പിന്നാലെ 250 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് ബിഎംഡബ്ല്യു, ഡിവൈഡറിൽ ഇടിച്ച് അപകടം, ചിതറിത്തെറിച്ച നിലയിൽ മൃതദേഹഭാഗങ്ങൾ