ദില്ലിയിൽ ഗോഡൗൺ ചുമരിടിഞ്ഞ് 5 പേർ മരിച്ച സംഭവം, രണ്ടുപേർ അറസ്റ്റിൽ

Published : Jul 16, 2022, 10:06 AM IST
ദില്ലിയിൽ ഗോഡൗൺ ചുമരിടിഞ്ഞ് 5 പേർ മരിച്ച സംഭവം, രണ്ടുപേർ അറസ്റ്റിൽ

Synopsis

കരാറുകാരനും സൂപ്പർവൈസറും ആണ് അറസ്റ്റിലായത്, കെട്ടിട ഉടമയ്ക്കായി തെരച്ചിൽ പുരോഗമിക്കുന്നുവെന്ന് ദില്ലി പൊലീസ്

ദില്ലി: ദില്ലി അലിപൂരിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ ചുമരിടിഞ്ഞ് വീണ് 5 പേർ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കരാറുകാരനും സൂപ്പർവൈസറുമാണ് അറസ്റ്റിലായത്. അനധികൃതമായി നടത്തിയ കെട്ടിട നിർമാണം ദില്ലി പൊലീസും കോർപ്പറേഷനും നേരത്തെ തടഞ്ഞിരുന്നു. ഇത് വകവയ്ക്കാതെയാണ് നിർമാണം പുനരാരംഭിച്ചതെന്ന് വ്യക്തമായതോടെയാണ് നടപടി. 

പ്രദേശത്ത് മണ്ണെടുക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ച അഞ്ച് പേരും. ഗോഡൗണിന്റെ ചുമരിന് സമീപത്തെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ചുമരിടിഞ്ഞ് ഇവരുടെ മേൽ വീണത്. സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന് 3 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. ഇരുപതോളം തൊഴിലാളികൾ ഈ സമയം നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നു. കോൺട്രാക്ടർ സിക്കന്ദർ, സൂപ്പർവൈസർ സതീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥല ഉടമെയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. 



 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു