കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

Published : Aug 29, 2023, 03:34 PM ISTUpdated : Aug 29, 2023, 03:36 PM IST
കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

Synopsis

ചെന്നൈയിലെ ബാലാജി -നന്ദിനി ദമ്പതികളുടെ മകൾ ലക്ഷ്മി ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   

ചെന്നൈ: കൊതുകുനാശിനി കുടിച്ച് രണ്ടു വയസ്സുകാരി മരിച്ചു. ചെന്നൈയിലെ ബാലാജി -നന്ദിനി ദമ്പതികളുടെ മകൾ ലക്ഷ്മി ആണ് മരിച്ചത്.  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് സ്വിച്ച് ബോർഡിൽ കുത്തിവെച്ചിരുന്ന കൊതുകുനാശിനിയെടുത്ത് കുട്ടി കുടിച്ചത്. 

പൊലീസ് കിലോമീറ്ററുകളോളം വിദ്യാർത്ഥികളെ പിന്തുടർന്നു; കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ പൊലീസിനെതിരെ ലീഗ്‌

ചെന്നൈയിലെ ബാലാജി -നന്ദിനി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത കുട്ടി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. ഇളയ കുട്ടിയാണ് മരിച്ച ലക്ഷ്മി. ഇരുവരുമൊന്നിച്ച് കളിക്കുമ്പോഴാണ് സംഭവം. സ്വിച്ച് ബോർഡിൽ ഉണ്ടായിരുന്ന കൊതുകുനാശിനിയെടുത്ത് കുട്ടി കുടിക്കുകയായിരുന്നു. ഇത് കണ്ടയുടൻ അമ്മ കു‍ഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചെന്നെെയിലെ സ്റ്റാൻലി ആശുപത്രിയിൽ കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

രണ്ട് ദിവസം, രണ്ട് ജല ദുരന്തങ്ങള്‍: മലപ്പുറത്ത് പൊലിഞ്ഞത് മൂന്ന് വിദ്യാര്‍ഥികളുടെ ജീവനുകള്‍

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു