ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ പൊലീസുകാർക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്ന് എകെഎം അഷ്റഫ് എംഎൽഎയും ആവശ്യപ്പെട്ടു. 

കാസർകോഡ്: കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ പൊലീസിനെതിരെ വിമർശനവുമായി മുസ്ലീം ലീഗ്‌. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ പൊലീസുകാർക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്ന് എകെഎം അഷ്റഫ് എംഎൽഎയും ആവശ്യപ്പെട്ടു. 

അതിനിടെ, കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ കുമ്പള പൊലീസ് സ്റ്റേഷന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പൊലീസ് ബാരിക്കേഡ് മറികടന്നും ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 

കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കാസർകോട് പേരാൽ സ്വദേശി ഫർഹാസ് (17) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി സഞ്ചരിക്കുമ്പോൾ പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടയിൽ കാർ മറിഞ്ഞാണ് പരിക്കേറ്റത്. ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. ഇതിനെതിരെയാണ് മുസ്ലിംലീ​ഗ് എംഎൽഎമാർ രം​ഗത്തെത്തിയിരിക്കുന്നത്. പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് മുസ്ലിം ലീ​ഗ് ആവശ്യപ്പെടുന്നത്. 

പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെ കാർ മറിഞ്ഞു, പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം ജില്ലയിലെ ഗോതുരുത്ത് കോണത്ത് വീട്ടിൽ ജോസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കോട്ടപ്പുറം സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം. ഉടൻ തന്നെ ജോസിനെ ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനകം മരണമടഞ്ഞിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ആശുപത്രിയില്‍ നിന്നെത്തി ദിവസങ്ങള്‍ക്ക് ശേഷം അച്ഛനും അമ്മയും പെട്ടെന്ന് മരിച്ചു; അന്വേഷണത്തില്‍ മകന്‍ പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8