
ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ച് കേന്ദ്ര മന്ത്രിസഭ യോഗം. ഇന്ന് ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വിലക്കയറ്റം നേരിടുന്നതിനുള്ള നീക്കമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. വർഷത്തിൽ രണ്ടുതവണയാണ് സർക്കാർ ഡി.എയും ഡി.ആറും പരിഷ്കരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനനാണ് ഡിഎ ആയി നൽകുന്നത്.
പെൻഷൻകാർക്ക് ലഭിക്കുന്ന സമാനമായ ആനുകൂല്യമാണ് ഡി.ആർ. വിപണിയിൽ വിലക്കയറ്റം നേരിടുന്നതിനായാണ് കൃത്യമായ ഇടവേളകളിൽ ഡിഎയും ഡിആറും കേന്ദ്രസർക്കാർ വർധിപ്പിക്കാറുള്ളത്. കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും വർധിപ്പിച്ചതോടെ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി എത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പുതിയ വർധനവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam