ഗോവയ്ക്ക് പോകാൻ വന്ദേ ഭാരത് വരുന്നൂ, ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി സർവീസ്; കേന്ദ്രത്തിൻ്റെ പച്ചക്കൊടി

Published : Apr 29, 2026, 05:50 PM IST
Bengaluru Mangaluru Goa Vande Bharat

Synopsis

ബെംഗളൂരുവിൽനിന്ന് ഗോവയിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വരുന്നൂ. പുതിയ സർവീസിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴിയാണ് ട്രെയിൻ സർവീസ്. 

ദില്ലി: ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി ഗോവയിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വരുന്നൂ. ബെംഗളൂരുവിനെയും ഗോവയിലെ മാർഗാവിനെയും ബന്ധിപ്പിച്ചുള്ള പുതിയ സർവീസിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കർണാടകത്തിനും തീരമേഖലയായ ഗോവയ്ക്കും ഇടയിലെ റെയിൽ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാകും ഇത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ഗോവ സർക്കാർ സമർപ്പിച്ച അഭ്യർഥനയെ തുടർന്നാണ് ഇപ്പോഴത്തെ അംഗീകാരം. പുതിയ വന്ദേ ഭാരത് ട്രെയിനിൻ്റെ ഉദ്ഘാടന തീയതിയും വിശദമായ സമയക്രമവും റെയിൽവേ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങുന്നതോടെ, കർണാടകത്തിൻ്റെ തലസ്ഥാന നഗരിയായ ബെംഗളൂരുവും ഗോവയുടെ വാണിജ്യ ഹബ്ബായ മാർഗാവും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയും. പശ്ചിമ ഘട്ടവും കൊങ്കൺ തീരവും ഉൾക്കൊള്ളുന്ന റൂട്ട് ഹൈ-സ്പീഡ് ട്രെയിനുകളുടെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഇവയെല്ലാം പരിഹരിച്ചുവെന്നാണ് അധികൃതരുടെ സ്ഥിരീകരണം.

ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി ഗോവയിലേക്കുള്ള പുതിയ സർവീസ് അതിവേഗവും സുഖകരവുമായ യാത്ര പ്രദാനം ചെയ്യും. ആധുനിക നിലവാരത്തിലുള്ള സീറ്റുകൾ, കവച് അടക്കമുള്ള പരിഷ്കരിച്ച സുരക്ഷാ സംവിധാനങ്ങൾ, വൈ-ഫൈ, സിസിടിവി നിരീക്ഷണം, ഉ‍യർന്ന പ്രവർത്തന വേ​ഗത എന്നിവ വന്ദേ ഭാരതിൻ്റെ സവിശേഷതകളാണ്. സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിന് കീഴിലാകും പുതിയ സർവീസ് പ്രവർത്തനം നടത്തുക.

വന്ദേ ഭാരത് ശൃംഖല വിപുലീകരിക്കുന്നു

രാജ്യത്തെ വന്ദേ ഭാരത് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബെംഗളൂരു - മംഗളൂരു - മഡ്ഗാവ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ അശ്വിനി വൈഷ്ണവ് അടുത്തിടെ ബെംഗളൂരുവിൽ നടത്തിയ സന്ദർശനത്തിനിടെ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ ഒരു അതിവേഗ ട്രെയിനും വന്ദേ ഭാരത് സ്ലീപ്പർ സർവീസും ആലോചിക്കുന്നതായും മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.

ടൂറിസത്തിനും സാമ്പത്തിക മേഖലയ്ക്കും ഉണ‍ർവേകും

പുതിയ ട്രെയിൻ സ‍ർവീസ് ടൂറിസത്തിനും പ്രാദേശിക സമ്പദ്‍വ്യവസ്ഥയ്ക്കും കരുത്തേകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക - ടൂറിസം മേഖലകളിൽ നി‍ർണായക പങ്കുവഹിക്കുന്ന മൂന്ന് പ്രധാന കേന്ദ്രങ്ങളെയാണ് ബെം​ഗളൂരു - മം​ഗളൂരു - ​ഗോവ വന്ദേ ഭാരത് ഇടനാഴി ബന്ധിപ്പിക്കുന്നത്. ബെം​ഗളൂരു രാജ്യത്തിൻ്റെ ടെക്നോളജി - സാമ്പത്തിക ഹബ്ബാകുമ്പോൾ, മം​ഗളൂരു ബീച്ചുകൾക്കും സാംസ്കാരിക പാരമ്പര്യത്തിനും പേരുകേട്ട പ്രധാന തീരദേശ കവാടമാണ്. ​ഗോവയാകട്ടെ, രാജ്യത്തെ ജനപ്രിയ ടൂറിസം കേന്ദ്രവും. തീരദേശ കർണാടകത്തിലെയും ​ഗോവയിലെയും ആരോ​ഗ്യ, ​ഗതാ​ഗത, ചെറുകിട വ്യവസായ മേഖലയ്ക്കും പുതിയ സർവീസ് പ്രയോജനകരമായേക്കാം.

നന്ദി പറ‍ഞ്ഞ്​ ​ഗോവ മുഖ്യമന്ത്രി

ബെം​ഗളൂരു - മാ‍ർ​ഗാവ് വന്ദേ ഭാരതിന് അം​ഗീകാരം നൽകിയ കേന്ദ്രസർക്കാരിന് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നന്ദിയറിയിച്ചു. കേന്ദ്രബജറ്റിന് മുന്നോടിയായി സമ‍ർപ്പിച്ച അഭ്യർഥന യാഥാ‍ർഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറ‍ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അന്വേഷണവുമായി സഹകരിക്കുമെന്ന് സോനം, ഹണിമൂൺ കൊലപാതക കേസിലെ പ്രധാന പ്രതി പുറത്തേക്ക്, ജയിലിൽ കഴിഞ്ഞത് 10 മാസം
ദേശീയപാതയിൽ അമിത വേഗത്തിലെത്തിയ കാറിന് നിയന്ത്രണം നഷ്ടമായി, കനാലിലേക്ക് മറിഞ്ഞു, പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം