ഭീകര പ്രവർത്തനം നടത്തിയ നാല് പേർ പിടിയിൽ; പാക് ഭീകര സംഘടനകളാൽ സ്വീധിനിക്കപ്പെട്ടവരെന്ന് യുപി എടിഎസ്

Published : Sep 30, 2025, 10:57 AM IST
Four Involved in Terrorist Operations Arrested

Synopsis

പാക് ഭീകര സംഘടനകളാൽ സ്വാധീനിക്കപ്പെട്ട് ഉത്തർപ്രദേശിൽ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തെന്ന് യുപി എടിഎസ്. ഇവർ മുസ്ലിം ഇതര മത നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടുവെന്നും ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണം

ലഖ്‌നൗ: ഭീകരപ്രവർത്തനങ്ങളിലേർപ്പെട്ട നാല് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ വിവിധ ഇടങ്ങളിലായി താമസിച്ച് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ് പിടിയിലായത്. അക്‌മൽ, സഫീൽ, മൊഹമ്മദ് തൗസീഫ്, കാസിം എന്നിങ്ങനെയാണ് പിടിയിലായ നാല് പേരുടെയും പേരുകൾ. ഇവർ പാക് ഭീകര സംഘടനകളാൽ സ്വാധീനിക്കപ്പെട്ടവരാണെന്ന് ഉത്തർപ്രദേശ് ഭീകര വിരുദ്ധ സേന പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ അടക്കം ആളുകളെ പ്രകോപിപ്പിക്കാനും ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാനും ശ്രമിച്ചെന്നാണ് ഇവർക്കെതിരെ ഉയരുന്നു ആരോപണം.

 മുസ്ലീം ഇതര മത നേതാക്കളെ വധിക്കാനും ഇവർ ലക്ഷ്യമിട്ടുവെന്നും നാല് പേരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്നും യുപി എടിഎസ് വ്യക്തമാക്കി. സംസ്ഥാനത്ത് മുജാഹിദ് ആർമിയെന്ന സംഘടന രൂപീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. യുപിയിലെ കാൻപൂർ, രാംപൂർ, സോൻഭദ്ര, സുൽത്താൻപുർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പലയിടത്തായി ഇവർ ഒത്തുചേർന്നിരുന്നുവെന്നും ആയുധങ്ങൾ ശേഖരിക്കാൻ പണം സമാഹരിച്ചുവെന്നും പൊലീസ് പറയുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ