
ദില്ലി: വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ. ആദ്യം വൈദഗ്ധ്യമുള്ള അമ്മയാകണം, എന്നിട്ട് ഐഎഎസ് ഓഫീസറാകാൻ ശ്രമിക്കണമെന്ന് ഗവർണർ ആനന്ദി ബെൻ പട്ടേൽ പറഞ്ഞു. കാൺപൂരിലെ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് വിവാദമായ പരാമർശം ഉണ്ടായത്.
ആദ്യം വൈദഗ്ധ്യമുള്ള അമ്മയാകണം. എന്നിട്ട് ഐഎഎസ് ഓഫീസറാകാൻ ശ്രമിക്കണം. വീട്ടിൽ ഭക്ഷണം ഉണ്ടാക്കാനും, വീട്ടുകാരെ നന്നായി നോക്കാനും പഠിക്കണമെന്നും ആനന്ദി ബെൻ പട്ടേൽ പറഞ്ഞു. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമാണ് ആനന്ദി ബെൻ പട്ടേൽ. ഗവർണറുടെ പരാമർശം ഇതിനോടകം വിവാദമായിക്കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam