റോഡരികിൽ വിൽപ്പന; പച്ചക്കറിക്ക് മേൽ കാർ കയറ്റിയിറക്കി സർക്കാർ ഉദ്യോ​ഗസ്ഥൻ- വീഡിയോ

Published : Nov 17, 2019, 01:13 PM ISTUpdated : Nov 17, 2019, 01:26 PM IST
റോഡരികിൽ വിൽപ്പന; പച്ചക്കറിക്ക് മേൽ കാർ കയറ്റിയിറക്കി സർക്കാർ ഉദ്യോ​ഗസ്ഥൻ- വീഡിയോ

Synopsis

അനുമതിയില്ലാതെ കര്‍ഷകന്‍ പച്ചക്കറി വില്‍പ്പന നടത്തിയതാണ് ഉദ്യോ​ഗസ്ഥനെ ചൊടിപ്പിച്ചത്. നിരവധി പ്രാവശ്യം പച്ചക്കറിക്കുമേൽ വാഹനം കയറ്റിയിറക്കുന്നത് വീഡിയോയിൽ കാണാം. 

ഹപുര്‍: റോഡരികിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറിക്കുമേൽ കാർ കയറ്റിയിറക്കി സർക്കാർ ഉദ്യോ​ഗസ്ഥൻ. ഉത്തര്‍പ്രദേശിലെ ഹപുര്‍ ജില്ലയിൽ സർക്കാർ നടത്തുന്ന മാർക്കറ്റിലാണ് സംഭവം. . മാർക്കറ്റിന്റെ സെക്രട്ടറിയായ സുശീല്‍ കുമാറിന്റെ ‍ഡ്രൈവറാണ് വെള്ള എസ് യു വി കാർ പച്ചക്കറിക്കുമേൽ കയറ്റിയിറക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

അനുമതിയില്ലാതെ കര്‍ഷകന്‍ പച്ചക്കറി വില്‍പ്പന നടത്തിയതാണ് ഉദ്യോ​ഗസ്ഥനെ ചൊടിപ്പിച്ചത്. നിരവധി പ്രാവശ്യം പച്ചക്കറിക്കുമേൽ വാഹനം കയറ്റിയിറക്കുന്നത് വീഡിയോയിൽ കാണാം. ഇതിനെ തുടര്‍ന്ന്, മറ്റു കച്ചവടക്കാർ വില്‍പ്പനയ്ക്കു വച്ചിരുന്ന സാധനങ്ങള്‍ മാറ്റുന്നുണ്ട്.  സ്ഥലത്തുണ്ടായിരുന്ന ആരോ ആണ് സംഭവം മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍, സംഭവസ്ഥലത്ത് വച്ചുതന്നെ ഡ്രൈവറെ ശാസിച്ചതായി ഉയർന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റോഡരികില്‍ ഇരിക്കരുതെന്നും പകരം കടകളില്‍ ഇരിക്കണമെന്നും സ്വന്തമായി കടകള്‍ ഇല്ലാത്തവര്‍ക്ക് ലൈസന്‍സിനു വേണ്ടി അപേക്ഷിച്ചാല്‍ അതു നല്‍കാമെന്നും കച്ചവടക്കാരോട് നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ പുരുഷനെ, 2015ൽ മറ്റൊരു ലിവ് ഇൻ പങ്കാളിയുടെ മരണം, ​പെൺകുട്ടികൾക്കിഷ്ടം അച്ഛനോട്
'വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും, 250 പേരെ ഇല്ലാതാക്കുക ലക്ഷ്യം'; 2 കോടി രൂപ ആവശ്യപ്പെട്ട് റെയിൽവെക്ക് ഭീഷണി കത്ത്