സൺ ബാത്ത് ചെയ്യുന്ന അമേരിക്കൻ യുവതികളുടെ ദൃശ്യങ്ങൾ പകർത്തി; ഇന്ത്യയിൽ ഇത് പതിവെന്ന് വീഡിയോ പങ്കുവച്ച് കുടുംബം

Published : Jun 19, 2025, 01:09 PM ISTUpdated : Jun 19, 2025, 02:37 PM IST
US family shares video of being secretly filmed at Gurugram hotel

Synopsis

ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ സൺബാത്ത് ചെയ്യുന്നതിനിടെ അമേരിക്കൻ വിനോദസഞ്ചാരികളായ യുവതികളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയെന്ന ആരോപണം. 

ഗുരുഗ്രാം: ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ സൺബാത്ത് ചെയ്യുന്നതിനിടെ അമേരിക്കൻ വിനോദസഞ്ചാരികളായ യുവതിയുടെ ദൃശ്യങ്ങൾ പകര്‍ത്തിയെന്ന് ആരോപണം. അര്‍ധനഗ്നയായ സൺബാത്ത് ചെയ്യുന്നത് ഒരാൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിച്ചെന്നാണ് വീഡിയോ സഹിതം സഹോദരിമാര്‍ ആരോപിക്കുന്നത്. കുടുംബം വീഡിയോ പുറത്തുവിട്ടതോടെ, ആളെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

മാതാപിതാക്കളോടൊപ്പം ലോകം ചുറ്റിക്കറങ്ങുന്ന റോറി, സേജ് എന്നീ സഹോദരിമാരാണ് ഇന്ത്യയിൽ തങ്ങൾ താമസിക്കുന്ന ഹോട്ടലിലെ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഹോട്ടൽ പരിസരത്ത് സൺബാത്ത് ചെയ്യുകയായിരുന്ന ഇവരുടെ വീഡിയോ മറ്റൊരു ഹോട്ടൽ റൂമിലെ ജനലിലൂടെ ഒരാൾ പകര്‍ത്തുന്നതാണ് ഇവര്‍ പങ്കുവച്ച് വീഡിയോയിൽ കാണുന്നത്.

ഇത് കണ്ട, യുവതികൾ തുണികൊണ്ട് ശരീരം മറച്ചാണ് പിന്നീട് സൺ ബാത്തിന് കിടക്കുന്നത്. ഒരാൾ ഞങ്ങളുടെ വീഡിയോ എടുക്കുന്നുണ്ട്. ഒളിഞ്ഞിരുന്നോ, രഹസ്യമായോ അല്ല അയാളത് ചെയ്യുന്നത് എന്നും അവരിൽ ഒരാൾ പറയുന്നുണ്ട്. അടിക്കുറിപ്പിലും അവര്‍ നീരസം പരസ്യമാക്കി. ഒരു സ്ത്രീ ഇന്ത്യയിലേക്ക് വരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, കൂട്ടിന് ഒരു പുരുഷൻ ഇല്ലാതെ വരരുത്, നിങ്ങൾ സൺബാത്ത് ചെയ്യുകയാണെങ്കിലും പൂര്‍ണമായി വസ്ത്രം ധരിച്ചാണെങ്കിലും ഈ പെരുമാറ്റം ഇവിടെ വളരെ സാധാരണമാണ് എന്നാണ് ഞങ്ങൾക്ക് മനസിലായതെന്നും അവര്‍ കുറിക്കുന്നു.

വീഡിയോ ഇൻസ്റ്റഗ്രാമിൽ ഇതുവരെ 9 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. അതേസമയം, കുടുംബത്തിന് പിന്തുണയറിയിച്ച് നിരവധി പേര്‍ പ്രതികരണവുമായി എത്തി. വിഷയം കൂടുതൽ ഗൗരവത്തോടെ കാണണമെന്നും രാജ്യത്തിന് തന്നെ അപമാനമുണ്ടാക്കുന്ന പ്രവൃത്തി ചെയ്യുന്നവര്‍ക്ക് നേരെ നടപടി വേണമെന്നും നിരവധി പേര്‍ കന്റുകളായി കുറിക്കുന്നു. റൂം നമ്പര്‍ കണ്ടെത്തി നിയമ നടപടികളുമായി മുന്നോട്ടുപോകണമെന്ന് പറയുന്നു മറ്റ് ചിലര്‍.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം