
ദില്ലി: കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ഗുരുതര ആരോപണം. പച്ചക്കറി കൃഷിക്ക് വേണ്ടി കേന്ദ്രമന്ത്രി ഒരു കോടി സബിസിഡി വാങ്ങിയെന്നാണ് ആരോപണം ഉയരുന്നത്. മന്ത്രി സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കാണ് സബ്സിഡി വാങ്ങിയത്. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള എംപിയാണ് ഭഗീരഥ് ചൗധരി.
മന്ത്രിയുടെ പച്ചക്കറി തോട്ടത്തിന് മുന്നിലുള്ള ബോർഡിലാണ് ഭഗീരഥ് ചൗധരി സബ്സിഡി വാങ്ങിയെന്ന് എഴുതിയിരിക്കുന്നത്. പച്ചക്കറിയുടെ വിവരങ്ങൾക്കൊപ്പമാണ് ഇതെഴുതിയിരിക്കുന്നത്. മന്ത്രിയുടെ കുടുംബമാണ് വെള്ളരിക്ക കൃഷി ചെയ്തത്. ഇതിനായി മന്ത്രിയുടെ കുടുംബം ഒരു കോടിവരെ സബ്സിഡി വാങ്ങിയെന്നാണ് റിപ്പോർട്ട്. പച്ചക്കറി കൃഷി പരിപോഷിപ്പിക്കാനായി കേന്ദ്രസർക്കാർ സബ്സിഡി നൽകി വരുന്നുണ്ട്. പരമാവധി ഒരു കോടി വരെയാണ് സബ്സിഡി ലഭിക്കുക. അതേസമയം, സബ്സിഡി അനുവദിക്കുന്ന ബോർഡിലെ ഉപാധ്യക്ഷനാണ് മന്ത്രി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam