
തിരക്കേറിയ റോഡിൽ കാറിൻ്റെ മുകളിൽ കയറി അതിസാഹസികമായ സ്റ്റണ്ട് നടത്തിയ യുവാക്കൾക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ദില്ലിയിലെ സാകേത് ഏരിയയിൽ നടന്ന സംഭവത്തിൽ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. ഓടുന്ന കാറിൻ്റെ ഡോറിൻ്റെ വിൻ്റോ തുറന്ന് മേൽക്കൂരയിലേക്ക് കയറിയ യുവാവ് ഇവിടെ നിന്ന് കാറിനകത്ത് സീറ്റിലിരുന്ന് വിൻ്റോ വഴി തല പുറത്തേക്കിട്ട കാമുകിയെ ചുംബിക്കുന്നതാണ് വീഡിയോ. കാറിന് മുകളിലിരുന്ന് ഇയാൾ വേറെയും കസർത്തുകൾ കാണിക്കുന്നുണ്ട്.
വൈറലായ ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ദില്ലി പോലീസ്, വീഡിയോയിൽ ഉൾപ്പെട്ട വ്യക്തികളെ കണ്ടെത്തി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനടക്കം ഇവർക്കെതിരെ നടപടിയെടുത്തു. മോട്ടോർ വാഹന നിയമം സെക്ഷൻ 179, 184 പ്രകാരമാണ് കേസെടുത്തത്. തുടർന്ന് വിവാദ വീഡിയോ അടക്കം പങ്കുവച്ചുകൊണ്ട് ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദില്ലി പൊലീസ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam