'വിജയ് ഭാവി പ്രധാനമന്ത്രി' എന്ന ടിവികെ വാദത്തിൽ അതൃപ്തി വ്യക്തമാക്കി കോൺഗ്രസ്, നേതാക്കൾക്ക് ഫാൻസ് മോഡെന്ന് മാണിക്കം ടാഗോർ

Published : Aug 23, 2026, 06:04 PM IST
Vijay

Synopsis

വിജയ് ഭാവി പ്രധാനമന്ത്രിയാകുമെന്ന ടിവികെ നേതാക്കളുടെ പ്രസ്താവനയിൽ കോൺഗ്രസ് അതൃപ്തി രേഖപ്പെടുത്തി. ടിവികെ നേതാക്കൾക്ക് ആരാധക മനോഭാവമാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ വിമർശിച്ചു

ചെന്നൈ: വിജയ് ഭാവി പ്രധാനമന്ത്രി എന്ന ടി വി കെ വാദത്തിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ്. ടി വി കെ നേതാക്കൾക്ക് ആരാധകമനോഭാവം ആണെന്ന് പി സി സി അധ്യക്ഷൻ മാണിക്കം ടാഗോർ എം പി തുറന്നടിച്ചു. ടി വി കെ ഫാൻസ്‌ മോഡിൽ നിന്ന് മാറണം എന്നും ടാഗോർ പറഞ്ഞു. മുതിർന്ന നേതാവ് സെങ്കോട്ടയ്യാൻ അടക്കം മന്ത്രിമാർ വിജയ് പ്രധാനമന്ത്രി ആകുമെന്ന് അഭിപ്രായപ്പെട്ടതോടെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ കോൺഗ്രസ് - ഡി എം കെ സഖ്യത്തിൽ ആയിരുന്നപ്പോൾ രാഹുൽ ഗാന്ധിയെ ആണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എം കെ സ്റ്റാലിൻ പിന്തുണച്ചിരുന്നത്. അതേസമയം ടി വി കെയെ നിലവിൽ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്നും എം പിമാർ ഉള്ള പാർട്ടികൾ മാത്രമാണ് ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കൂ എന്നും മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരിമാരായ മൂന്ന് കുട്ടികൾ മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു; മരിച്ചവരിൽ 9 മാസം പ്രായമുള്ള കുഞ്ഞും, ഞെട്ടൽ; ദുരൂഹത
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ നാളെ ചൈനയിലേക്ക്; അതിർത്തി തർക്കം സംബന്ധിച്ച ചർച്ച ചൊവ്വാഴ്ച