ഒറ്റ പിഴവിൽ വിജയ്ക്ക് നഷ്ടം മുഖ്യമന്ത്രി കസേര? ടിവികെയ്ക്ക് സംഭവിച്ച വൻ അബദ്ധം, തമിഴ് രാഷ്ട്രീയം ആകാംക്ഷയുടെ മുൾമുനയിൽ

Published : May 08, 2026, 02:04 PM IST
tvk vijay

Synopsis

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും നടൻ വിജയ്ക്ക് സർക്കാരുണ്ടാക്കാൻ സാധിച്ചില്ല. ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൂടി ചേർത്ത് ഗവർണർക്ക് കത്ത് നൽകിയതിലെ സാങ്കേതിക പിഴവാണ് വിജയ്ക്ക് തിരിച്ചടിയായത്. രാഷ്ട്രീയത്തിലെ പരിചയക്കുറവ് അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നഷ്ടപ്പെടുത്തിയേക്കാം.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉദിച്ചുയർന്നിട്ടും, രാഷ്ട്രീയത്തിലെ പരിചയക്കുറവ് നടൻ വിജയ്ക്കും അദ്ദേഹത്തിന്‍റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും (ടിവികെ) കനത്ത തിരിച്ചടിയാകുന്നു. കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട വിജയ്ക്ക് നിരാശനായി മടങ്ങേണ്ടി വന്നിരുന്നു. ടിവികെ നേതൃത്വം വരുത്തിയ ചെറിയൊരു സാങ്കേതിക പിഴവാണ് വിജയ്ക്ക് മുഖ്യമന്ത്രി കസേരയിലേക്കുള്ള വഴിയിൽ തടസമായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ, ടിവികെ 108 സീറ്റുകൾ നേടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച വിജയ് ഒരെണ്ണം ഒഴിഞ്ഞുകൊടുക്കുന്നതോടെ പാർട്ടിയുടെ അംഗബലം 107 ആകും. ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ളപ്പോൾ, അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടിവികെ - കോൺഗ്രസ് സഖ്യത്തിന്‍റെ ആകെ എണ്ണം 112 ആയി ഉയർന്നു. എന്നാൽ ഇവിടെയാണ് വിജയ് രാഷ്ട്രീയമായ പിഴവ് വരുത്തിയത്.

സാധാരണ ഗതിയിൽ, തൂക്കുമന്ത്രിസഭ വരുന്ന സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന നിലയിൽ വിജയ് സ്വന്തം പാർട്ടിയിലെ എംഎൽഎമാരുടെ മാത്രം ഒപ്പുള്ള കത്താണ് ഗവർണർക്ക് നൽകേണ്ടിയിരുന്നത്. ഇത് അംഗീകരിച്ച് ഗവർണർ വിജയ്ക്ക് സർക്കാരുണ്ടാക്കാൻ അവസരം നൽകുകയും പിന്നീട് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. എന്നാൽ, തന്‍റെ കത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പ് കൂടി ഉൾപ്പെടുത്തിയതോടെ ഇതൊരു സഖ്യകക്ഷി ഭരണത്തിനുള്ള നീക്കമായി ഗവർണർ കണക്കാക്കി. സഖ്യകക്ഷി സർക്കാർ എന്ന നിലയിൽ 118 പേരുടെ പിന്തുണ വിജയ്ക്ക് ഗവർണർ ഈ ആവശ്യം തള്ളുകയായിരുന്നു.

രണ്ടാം തവണ ഗവർണറെ കണ്ടപ്പോഴും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ വിജയ്ക്ക് സാധിച്ചില്ലെന്ന് രാജ്ഭവൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മികച്ച രാഷ്ട്രീയ ഉപദേശകരുടെ അഭാവമാണ് വിജയ്ക്ക് വിനയായതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ പരിഹസിക്കുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ മാത്രം അവകാശവാദം ഉന്നയിച്ചിരുന്നെങ്കിൽ വിജയ് ഇതിനകം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രജ്ഞ ചെയ്യുമായിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. തമിഴ് രാഷ്ട്രീയം ഇപ്പോൾ ആകാംക്ഷയുടെ മുനയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദില്ലി ഹൈക്കോടതിയിൽ ശശി തരൂരിന് വലിയ ആശ്വാസം, സ്വകാര്യത അവകാശം സംരക്ഷിക്കും, ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ ഉത്തരവിട്ടു
'ദാരിദ്ര്യവും അസന്തുഷ്ടിയും'; ദമ്പതികൾ ജീവനൊടുക്കി, രണ്ട് മക്കൾ കാനഡയിലും ഇളയ മകൻ ആശുപത്രിയിലും ജോലി ചെയ്യുന്നു