
ചെന്നൈ: വിരുദുനഗർ പടക്കനിർമാണ ശാലയിലെ അപകടത്തിൽ ഫാക്ടറി ഉടമകളായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർ കീഴടങ്ങി. വിരുദുനഗർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവർ കീഴടങ്ങിയത്. അപകടത്തിൽ 25 പേർ മരിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിരുദുനഗറിലെ പടക്ക നിർമാണ ശാലയിൽ വലിയ രീതിയിലുള്ള സ്ഫോടനം നടന്നത്. ഈശ്വരിക്കും ഭർത്താവ് മുത്തുമാണിക്യത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ നാല് ബന്ധുക്കളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒളിവിൽ താമസിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam