ആം ആദ്മി എംഎൽഎ രാജിവെച്ച് ബിജെപിയിൽ ചേർന്ന ഗുജറാത്തിലെ വിസാവദര്‍; ഇഞ്ചോടിഞ്ച് പോരാട്ടം, എഎപി മുന്നിൽ

Published : Jun 23, 2025, 09:45 AM IST
aap bjp

Synopsis

ഗുജറാത്തിലെ വിസാവദര്‍ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടിക്ക് ലീഡ്. എഎപിയുടെ ഇറ്റാലിയ ഗോപാൽ മുന്നിട്ട് നിൽക്കുമ്പോൾ ബിജെപിയുടെ കിരിത് പട്ടേൽ ആണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി വളരെ പിന്നിലാണ്.

അഹമ്മദാബാദ്: ശക്തമായ പോരാട്ടം നടക്കുന്ന ഗുജറാത്തിലെ വിസാവദര്‍ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടിക്ക് ലീഡ്. ആദ്യ റൗണ്ടുകളിൽ വോട്ട് എണ്ണുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എഎപിയുടെ ഇറ്റാലിയ ഗോപാൽ മുന്നിട്ട് നിൽക്കുമ്പോൾ ബിജെപിയുടെ കിരിത് പട്ടേൽ ആണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന്‍റെ നിതിൻ റാണാപരിയ വളരെ പിന്നിലായി മൂന്നാം സ്ഥാനത്താണ്. ഗുജറത്തിലെ കാദിയില്‍ തുടക്കത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്രകുമാര്‍ മുന്നിലാണ്. നാലായിരത്തിന് അടുത്തേക്ക് അദ്ദേഹത്തിന്‍റെ ലീഡ് ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ രമേഷ്ഭായ് ഛാവ്ദയാണ് രണ്ടാമത്.

വിസാവദറില്‍ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎയായിരുന്ന ഭൂപേന്ദ്ര ഭയാനി രാജിവെച്ച് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി)യിൽ ചേർന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതേസമയം, സംവരണ മണ്ഡലമായ മെഹ്‌സാനയിലെ കാദി സീറ്റ് ബിജെപി എംഎൽഎ കർസൺ സോളങ്കിയുടെ മരണശേഷം ഫെബ്രുവരി നാല് മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 161 എംഎൽഎമാരുണ്ട്. കോൺഗ്രസിന് 12, എഎപിക്ക് നാല് എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റ് സമാജ്‌വാദി പാർട്ടിക്കൊപ്പവും രണ്ട് സീറ്റുകൾ സ്വതന്ത്രർക്കൊപ്പവുമാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'