ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ദില്ലിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

Published : Sep 12, 2026, 12:54 PM IST
Xi Jinping

Synopsis

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന് ദില്ലിയിൽ ഊഷ്മള സ്വീകരണം. വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ പ്രസിഡൻ്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി.

ദില്ലി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന് ദില്ലിയിൽ ഊഷ്മള സ്വീകരണം. നൃത്ത നൃത്യങ്ങൾ അടക്കം ഒരുക്കിയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ പ്രസിഡൻ്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ചൈനീസ് പ്രസിഡൻ്റ് ഇന്ത്യയിൽ എത്തുന്നത്.

ഇന്നും നാളെയുമായി നീണ്ടിനിൽക്കുന്നതാണ് ബ്രിക്സ് ഉച്ചകോടി. ഉച്ചയ്ക്ക് ആരംഭിക്കും. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടന്നിരുന്നു. ഷീ ജിൻപിങ് ദില്ലിയിൽ എത്താൻ ഇരിക്കെ ചൈനീസ് അംബാസഡർ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്നായിരുന്നു പ്രസ്താവന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജയിലിലും അശ്ലീലവീഡിയോ! പീഡനക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രജ്വൽ രേവണ്ണയുടെ കൈയിൽ മൊബൈൽഫോൺ; ഫോണിൽ നിരവധി അശ്ലീലവീഡിയോകൾ
പിതാവിന് നേരേ തോക്ക് ചൂണ്ടി മകൾ; ഭീഷണിയും അസഭ്യവർഷവും; പിന്നിൽ കാർ ലോണുമായി ബന്ധപ്പെട്ട തർക്കം