പശ്ചിമബംഗാളിൽ രണ്ടിടത്തും ബിജെപി മുന്നിൽ; നന്ദിഗ്രാമിൽ 60000 വോട്ടിന്റെ ലീഡ്, അസമിലെ ലോക്സഭാ സീറ്റിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത്

Published : Oct 09, 2026, 01:10 PM IST
bjp congress

Synopsis

അസമിലെ നഗാവ് ലോക്സഭാ സീറ്റിലും പശ്ചിമബംഗാളിലെ നന്ദിഗ്രാം അടക്കമുള്ള നിയമസഭാ സീറ്റുകളിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. നഗാവിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബിജെപി ലീഡ് ചെയ്യുന്നത്.

ദില്ലി: അസമിലെ ലോക്സഭാ സീറ്റ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത് ബിജെപി. ഉപതെരഞ്ഞെടുപ്പ് നടന്ന നഗാവ് ലോക്സഭാ സീറ്റിൽ 85,000 വോട്ടിന്റെ ലീഡാണ് ബിജെപി സ്ഥാനാർത്ഥി നേടിയിരിക്കുന്നത്. പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നന്ദിഗ്രാം അടക്കം രണ്ട് സീറ്റുകളിലും ബിജെപി മുന്നിട്ട് നിൽക്കുകയാണ്.

ഇലക്ഷൻ കമ്മീഷനെതിരെ തെരുവിൽ പ്രതിഷേധം അലയടിക്കുമ്പോഴും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇതിന്റെ പ്രതിഫലനം ദൃശ്യമല്ല. അസമിൽ 2024ൽ നഗാവ് ലോക്സഭാ സീറ്റിൽ രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വിജയിച്ചത്. കോൺഗ്രസ് എംപി പ്രദ്യുത് ബർദലോയ് രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. പകുതി റൗണ്ടുകൾ പിന്നിട്ടപ്പോൾ ബിജെപിയുടെ ദേബാശിഷ് ശർമ്മ 85,000 വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ നേടിയിരിക്കുന്നത്. എഐയുഡിഎഫിന്റെ ബദറുദ്ദീൻ അജ്മൽ ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ ഇവിടെ വിജയിച്ച കോൺഗ്രസിന്റെ സിമോണി ബോറ വലിയ വ്യത്യാസത്തിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. അസമിലെ ഈ സീറ്റ് പിടിക്കുന്നതോടെ ലോക്സഭയിലെ ബിജെപി അംഗസംഖ്യ 241 ആയി ഉയരും.

പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി 10,000ത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നന്ദിഗ്രാമിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഭവാനിപൂരിലും ജയിച്ച സുവേന്ദു നന്ദിഗ്രാം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കൊല്ലപ്പെട്ട തന്റെ പിഎ ചന്ദ്രനാഥ് രഥിന്റെ അമ്മ ഹസീറാണി രഥിന് ആണ് സുവേന്ദു ഇവിടെ സീറ്റ് നൽകിയത്. പകുതി റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ തന്നെ കഴിഞ്ഞ തവണ സുവേന്ദു അധികാരി നേടിയതിന്റെ ആറിരട്ടി ലീഡാണ് ഹസീറാണിക്കുള്ളത്. കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനാണ് രണ്ടാം സ്ഥാനത്ത്. ടിഎംസി സ്ഥാനാർത്ഥി പിന്മാറിയതിനെ തുടർന്ന് മമതാ ബാനർജി കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. സംസ്ഥാന സർക്കാർ പഴയ കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മിലൻ പ്രധാൻ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം പുറത്തിറങ്ങിയത്. മുസ്ലിം വിഭാഗം 70 ശതമാനത്തോളം മുസ്ലിം വിഭാഗ വോട്ടർമാർ ഉള്ള രജി നിയമസഭാ സീറ്റിലും ബിജെപി മുന്നിട്ടു നിൽക്കുകയാണ്. കഴിഞ്ഞ തവണ 60,000 വോട്ടിന് വിജയിച്ച എജെയുപിയുടെ ഹുമയൂൺ കബീർ ഈ സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എജെയുപി സ്ഥാനാർത്ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്തുള്ളത്. മമതാ ബാനർജിയിൽ നിന്ന് തെറ്റി പുതിയ പാർട്ടി രൂപീകരിച്ച ഋതബ്രത ബാനർജി പക്ഷത്തിന് കാര്യമായ നേട്ടം രണ്ട് മണ്ഡലങ്ങളിലും ഉണ്ടാക്കാനായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിന്റെ പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; സിജെപി നേതാക്കൾക്കെതിരെ ബെംഗളൂരുവിൽ പരാതി നൽകി യുവമോർച്ച
'ജ‍ർമൻ പൗരത്വമുള്ളയാൾ എസ്ഐആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തതെങ്ങനെ?' ധ്രുവ് റാഠിക്കെതിരെ മുൻ എഡിജിപിയുടെ പരാതി