
വാഷിം: അങ്ങ് മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ മംഗ്രുൽപിർ തെഹ്‌സിലിലെ സാർസി ഗ്രാമത്തിൽ വിചിത്രവും അസാധാരണവുമായ ഒരു സംഭവം നടന്നു. ഇതിലെ കഥാപാത്രം ഒരു പോത്താണ്. പോത്ത് അബദ്ധത്തിലാണെങ്കിലും രണ്ടര ലക്ഷം രൂപാ വിലയുള്ള മൊതല് അകത്താക്കിയതാണ് സംഭവം. അഞ്ച് പവനിലധികം തൂക്കം വരുന്ന സ്വർണമാലയാണ് പോത്ത് വിഴുങ്ങിയത്.
പോത്തിന് കഴിക്കാനായി കാലിത്തീറ്റ നൽകിയ പ്ലേറ്റിൽ മാലയും കുടുങ്ങിയതായിരുന്നു അബദ്ധമായത്. കഴിഞ്ഞ മാസം 27-നാണ് കർഷകൻ തന്റെ ഫാമിലേക്കുള്ള ആവശ്യത്തിനായാണ് കാലിത്തീറ്റ കൊണ്ടുവന്നത്. തുടർന്നായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ. കർഷകൻ കൊണ്ടുവച്ച കാലിത്തീറ്റയിൽ ഭാര്യ ഗീതാഭായി തന്റെ അഞ്ച് പവനിലധികം തൂക്കമുള്ള മാല പൂഴ്ത്തി വച്ചു. ഇത് വീട്ടുകാർ അറിഞ്ഞിരുന്നുമില്ല.
അടുത്ത ദിവസം രാവിലെ തന്നെ പോത്തിന് കാലിത്തീറ്റയ്ക്കൊപ്പം സ്വർണമാലയും കിട്ടി. പോത്ത് അത് അകാത്താക്കുകയും ചെയ്തു. മാല നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ വീട്ടുകാർ ആദ്യം മോഷണം നടന്നുവെന്ന സംശയത്തിലായിരുന്നു. സൂക്ഷ്മമായ ശസ്ത്രക്രിയയ്ക്ക് ശേഷം സ്വർണ്ണാഭരണം സുരക്ഷിതമായി വീണ്ടെടുത്തു. പിന്നെയാണ് കാലിത്തീറ്റയ്ക്കൊപ്പം പോത്ത് മാലയും അകത്താക്കിയിരിക്കാമെന്ന സംശയം അവർക്കുണ്ടായത്.
വൈകാതെ പോത്തിനെ വെറ്ററിനറി ഡോക്ടറായ ഡോ. ജ്ഞാനേശ്വർ ഇധോലെയുടെ അടുത്തേക്ക് കൊണ്ടുപോയെങ്കിലും വാഷിമിലെ പരിചയസമ്പന്നനായ സർജനായ ഡോ. ബാലാസാഹേബ് കൌണ്ടിന്യയെ സമീപിക്കാൻ അദ്ദേഹം ഉപദേശിച്ചു. ഡോ. കൗണ്ടിന്യയും സംഘവും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ പോത്തിന്റെ വയറിനുള്ളിൽ ലോഹ സാന്നിധ്യം സ്ഥിരീകരിച്ചു. പിന്നാലെ സോണോഗ്രാഫി നടത്തി അതിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തുകയും ചെയ്തു. സെപ്തംബർ 29-ന് സ്ത്രക്രിയയ്ക്ക് ശേഷം വിജയകരമായി സ്വർണ്ണമാല അവർ വീണ്ടെടുക്കുകയായിരുന്നു.
Read more: കരുവാരകുണ്ടില്‍ വീണ്ടും കടുവ ഇറങ്ങി, രണ്ട് കാവല്‍ നായകളെ കൊന്നു, താന്‍ കണ്ടെന്ന് തോട്ടം തൊഴിലാളി
ഇത്തരത്തിൽ അപകടകരമായ വസ്തുക്കൾ അകത്താക്കുന്ന വളർത്തുമൃഗങ്ങൾക്ക് ശസ്ത്രക്രിയ നടത്തുന്നത് സാധാരണമാണെങ്കിലും, ഇത്രയും വിലയുള്ള സ്വർണമാല തിരിച്ചെടുക്കുന്നത് ആദ്യമാണെന്ന് ഡോക്ടർ പറഞ്ഞു. കർഷകനും പോത്തിനെ കണ്ടെടുത്ത സ്വർണ്ണമാലയും സഹിതം സെപ്റ്റംബർ 30-ന് ഗ്രാമത്തിലേക്ക് മടങ്ങി. വിചിത്രമായ അനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രദേശ വാസികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam