
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. നിങ്ങൾ എവിടെയാണെങ്കിലും ദില്ലിയിലെ ജന്തർമന്തറിലേക്ക് മാർച്ച് ചെയ്യുക. പൊലീസ് എവിടെയാണോ തടയുന്നത് അവിടെത്തന്നെ നിങ്ങളുടെ സ്വന്തം ജന്തർമന്തർ ഉണ്ടാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
രാജ്യത്തെ ജനങ്ങളുടെ ഒന്നിച്ചുള്ള ഈ പോരാട്ടത്തിൽ കേന്ദ്ര സർക്കാർ ഭയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ തവണ മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ അഹങ്കാരം നമ്മൾ ഒത്തുകൂടിയാണ് തൂത്തെറിഞ്ഞത്. അതുകൊണ്ടാണ് സർക്കാരിന് ഇപ്പോൾ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നത്. ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യം കാരണമാണ് ദില്ലി മുഴുവൻ അടച്ചിട്ടിരിക്കുന്നതെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam