വിഐപികളെ പിഴയിൽ നിന്ന് എന്തടിസ്ഥാനത്തിൽ ഒഴിവാക്കി ? എഐ ക്യാമറ ഇടപാടിൽ ദുരൂഹതയെന്ന് ചെന്നിത്തല  

Published : Apr 20, 2023, 07:04 PM ISTUpdated : Apr 20, 2023, 07:08 PM IST
വിഐപികളെ പിഴയിൽ നിന്ന് എന്തടിസ്ഥാനത്തിൽ ഒഴിവാക്കി ? എഐ ക്യാമറ ഇടപാടിൽ ദുരൂഹതയെന്ന് ചെന്നിത്തല  

Synopsis

''ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി വിവരവാകാശ നിയമപ്രകാരം ചോദിച്ചിട്ട് പോലും സര്‍ക്കാര്‍ മറുപടി നൽകുന്നില്ല''

തിരുവനന്തപുരം : എഐ ക്യാമറ ഇടപാടിൽ ദുരൂഹതയാരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി വിവരവാകാശ നിയമപ്രകാരം ചോദിച്ചിട്ട് പോലും സര്‍ക്കാര്‍ മറുപടി നൽകുന്നില്ല. ഇതിന്റെ ഇടപാടുകളാരാണ് നടത്തിയത്. ടെൻന്റർ വിളിച്ചിട്ടുണ്ടോ?  ഉണ്ടെങ്കിൽ ഏതെല്ലാം കമ്പനികളാണ് അപേക്ഷ നൽകിയത്. പിഴയിൽ എത്ര ശതമാനം തുകയാണ് കമ്പനികൾക്ക് നൽകുകയെന്ന് വ്യക്തമാക്കണം. പിഴയിൽ നിന്ന് വിഐപികളെ എന്ത് അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു. 

സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ഒരുമാസത്തേക്ക് പിഴയീടാക്കില്ല. ഒരു മാസം നീണ്ട ബോധവത്കരണത്തിന് ശേഷം മെയ് 20 മുതൽ പിഴ ഈടാക്കി തുടങ്ങാനാണ് തീരുമാനം. രക്ഷിതാക്കള്‍ക്ക് ഒപ്പം കുട്ടിയുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ പോലും പിഴയീടാക്കാനുള്ള കേന്ദ്രനിയമത്തിൽ മാറ്റമുണ്ടാകില്ല. ഗതാഗതനിയമലംഘനം പിടികൂടാൻ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച 726 ക്യാമറകളാണ് പ്രവർത്തിച്ച് തുടങ്ങിയത്. മൂന്നര മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ പിഴ ഈടാക്കി തുടങ്ങുമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ബോധവത്ക്കരണത്തിനുള്ള സമയം ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടർന്നാണ് ഒരു മാസം ബോ‌ധവത്ക്കരണത്തിന് മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. 

എ ഐ ക്യാമറ: മെയ് 19 വരെ പിഴയീടാക്കില്ല, ബോധവത്കരണം നടത്തുമെന്ന് ഗതാഗത മന്ത്രി

നിയമലംഘകർക്ക് വാണിംഗ് നോട്ടീസാകും ആദ്യം നൽകുക. അടുത്ത മാസം 20 മുതൽ പിഴ ചുമത്തി തുടങ്ങും. വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി ഒരു മാസത്തിനുള്ളിൽ ഉത്തരവിറങ്ങും. കേന്ദ്രം വിജ്‍ഞാപനത്തെക്കാള്‍ കുറഞ്ഞ നിരക്കിലാണ് സംസ്ഥാനം പിഴയീടാക്കുന്നതെന്ന് പറഞ്ഞ ഗതാഗതമന്ത്രി, രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കുന്നത് ഒഴിവാക്കില്ലെന്നും വ്യക്തമാക്കി. 


 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ