ശ്രദ്ധാകേന്ദ്രമായി ഉദയനിധി സ്റ്റാലിന്‍, ഉപമുഖ്യമന്ത്രിയാക്കുമോ? ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന്

Published : Jan 21, 2024, 06:22 AM IST
ശ്രദ്ധാകേന്ദ്രമായി ഉദയനിധി സ്റ്റാലിന്‍, ഉപമുഖ്യമന്ത്രിയാക്കുമോ? ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന്

Synopsis

ഇന്നലെ സമ്മേളനത്തിന് മുന്നോടിയായി നടന്ന ഡ്രോൺ ഷോയിൽ ഉദയനിധിയുടെ മകൻ ഇന്‍പനിധിക്ക് വേദിയിൽ ഇരിപ്പിടം നൽകിയതും ചർച്ച ആയിട്ടുണ്ട്‌

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത് നടക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ് സമ്മേളനം
ഉദ്ഘാടനം ചെയുന്നതെങ്കിലും, മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ആണ് ശ്രദ്ധാകേന്ദ്രം. കായിക മന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കണമെന്ന പ്രമേയം സമ്മേളനത്തിൽ  അവതരിപ്പിക്കുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ആണ് പ്രമേയങ്ങൾ പരിഗണിക്കുന്നത്. വൈകിട്ട് ആറിന് ശേഷം സമാപന സമ്മേളനം
തുടങ്ങും. ഇന്നലെ സമ്മേളനത്തിന് മുന്നോടിയായി നടന്ന ഡ്രോൺ ഷോയിൽ ഉദയനിധിയുടെ മകൻ ഇന്‍പനിധിക്ക് വേദിയിൽ ഇരിപ്പിടം നൽകിയതും ചർച്ച ആയിട്ടുണ്ട്‌.

'അയോധ്യയിൽ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് വിയോജിപ്പ്': ഉദയനിധി സ്റ്റാലിൻ

 

PREV
Read more Articles on
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'