
ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കാർവാർ സ്വദേശി സന ഷെയ്ഖ് ആണ് പിടിയിലായത്. ബെലഗാവിയിലെ ബീംസ് ആശുപത്രി അധികൃതരുടെ പരാതിയിലാണ് തട്ടിപ്പ്കാരിയായ നഴ്സിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടു മൂന്നു മാസത്തോളമായി നഴ്സിംഗ് വിദ്യാര്‍ത്ഥിനി എന്ന വ്യാജേന ഈ ആശുപത്രിയിൽ ഇവരുണ്ടായിരുന്നു. ഇഞ്ചക്ഷൻ നൽകിയും കുഞ്ഞുങ്ങളെ പരിചരിച്ചും പല വകുപ്പുകളിലും എത്തിയെങ്കിലും അധികൃതർക്ക് തട്ടിപ്പ് തിരിച്ചറിയാനായില്ല.
ഇത് മുതലെടുത്ത് സർജറി വാർഡിൽ ഉൾപ്പെടെ യുവതി എത്തുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാർക്ക് തോന്നിയ സംശയമാണ് യുവതി പിടിയിലാകുന്നതിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിൽ താൻ നഴ്സിംഗ് പഠിച്ചിട്ടില്ലെന്ന് ബെലഗാവിയിലെ കുമാരസ്വാമി ലേഔട്ടിൽ താമസിക്കുന്ന സന പൊലീസിനോട് പറഞ്ഞു. ബീംസിൽ എത്തുന്നതിനുമുമ്പ് മറ്റൊരു ആശുപത്രിയിലും താൻ സമാനമായി ജോലി ചെയ്തിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിനോട് ബീംസ് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. എന്തായാലും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam