ഭാര്യ ഇങ്ങനെ പണിതരുമെന്ന് കരുതിയില്ല, വീട്ടിലെ 'രഹസ്യം' യുവതി വീഡിയോ പകർത്തി പൊലീസിന് നൽകി; ഭർത്താവ് ലഹരിയുമായി പിടിയിൽ

Published : Feb 10, 2026, 07:48 PM IST
Woman Exposes Husband Drugs Racket

Synopsis

പൊലീസിന് പരാതി നൽകിയതിന് പുറമെ വീടിനുള്ളിൽ കഞ്ചാവ് സൂക്ഷിക്കുന്നതിന്‍റെയും, അളവ് ത്രാസ്, പായ്ക്കിംഗ് മെറ്റീരിയൽ എന്നിവയുടെ വീഡിയോ അടക്കമാണ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്.

ഇൻഡോർ: മയക്കുമരുന്ന് കച്ചവടക്കാരനെ കുടുക്കാൻ തെളിവ് സഹിതം പൊലീസിന് പരാതി നൽകി ഭാര്യ. ഒടുവിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ദില്ലി മൽഹാർഗഞ്ച് സ്വദേശിയായ യുവതിയാണ് മയക്കുമരുന്ന് റാക്കറ്റിന്‍റെ ഭാഗമായ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കമ്മീഷ്ണ‍ർക്ക് യുവതി നൽകിയ പരാതിയിൽ സന്തോഷ് സിങ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവടക്കമുള്ള ലഹരിമരുന്ന് വിൽപ്പന നടത്തുന്നയാളാണ് സന്തോഷെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് പരാതി നൽകിയതിന് പുറമെ വീടിനുള്ളിൽ കഞ്ചാവ് സൂക്ഷിക്കുന്നതിന്‍റെയും, അളവ് ത്രാസ്, പായ്ക്കിംഗ് മെറ്റീരിയൽ എന്നിവയുടെ വീഡിയോ അടക്കമാണ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്.

ബുദ്ധ കിരൺ മഹാലക്ഷ്മി നഗറിൽ യുവതിയുടെ ഭർത്താവ് ഒരു പാൻ കട നടത്തിയിരുന്നു. ഈ കടയുടെ മറവിൽ സന്തോഷ് ബുദ്ധ കിരൺ കോളേജിലെയും സമീപ ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കടക്കം ക‌‌ഞ്ചാവും, മദ്യവും മയക്കുമരുന്നുമടക്കം വിൽപ്പന നടത്തിയിരുന്നുവെന്നാണ് ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. വീഡിയോ അടക്കമുള്ള പരാതി കിട്ടിയതോടെ കമ്മീഷ്ണർ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് ലസുഡിയ പൊലീസ് പാൻ കട റെയ്ഡ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് സന്തോഷ് സിങ്ങിനെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവും മദ്യവും പിടിച്ചെടുത്തു.

തന്റെ ഭർത്താവ് വീട്ടിൽ മയക്കുമരുന്ന് തൂക്കി പായ്ക്ക് ചെയ്യുന്നുണ്ടെന്നും, നിയമവിരുദ്ധ പ്രവർത്തനം രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്നും സന്തോഷിന്‍റെ ഭാര്യ പൊലീസിന് മൊഴി നൽകി. മയക്കുമരുന്ന് വിൽപ്പനയെ എതിർക്കുമ്പോഴെല്ലാം ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. ഫെബ്രുവരി 4 ന് ഭർത്താവ് തന്നെ ആക്രമിച്ചു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പൊലീസിൽ ആക്രമണം റിപ്പോർട്ട് ചെയ്തെങ്കിലും, പൊലീസ് മയക്കുമരുന്ന് കണ്ടെത്താൻ പരിശോധനയ്ക്കെത്തിയില്ലെന്നും യുവതി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുസ്തക വിവാ​ദം: പെൻ​ഗ്വിൻ ബുക്സിന്റെ പ്രതികരണം പങ്കുവെച്ച് ജനറൽ എംഎം നരവനെ; 'പുസ്തകം വിൽപന തുടങ്ങിയിട്ടില്ല'
ട്രംപ് മുന്നോട്ടുവെച്ച ആവശ്യം ഇന്ത്യ അംഗീകരിച്ചോ? ഇന്ത്യയിൽ നിന്നുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ വെനസ്വേലയിൽ നിന്ന് ഇന്ധനം വാങ്ങാൻ ഓർഡർ നൽകി