ഇൻഡി​ഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചു, 24കാരിയെ കൈയോടെ പൊക്കി ക്രൂ, പൊലീസ് അറസ്റ്റ് ചെയ്തു

Published : Mar 08, 2023, 09:34 PM IST
ഇൻഡി​ഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചു, 24കാരിയെ കൈയോടെ പൊക്കി ക്രൂ, പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

പ്രിയങ്ക സി​ഗരറ്റ് വലിക്കുന്നതായി സംശയിച്ച ക്രൂ അം​ഗങ്ങൾ അവർ പുറത്തിറങ്ങിയ ശേഷം സി​ഗരറ്റിന്റെ കുറ്റി വേസ്റ്റ് ബിന്നിൽ കണ്ടെത്തി.

ബെം​ഗളൂരു: ഇൻഡി​ഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് 24കാരിയായ യുവതി അറസ്റ്റിൽ. കൊൽക്കത്തയിൽ നിന്ന് ബെം​ഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനത്തിലാണ് സംഭവം. സിയാൽദാ സ്വദേശിയായ പ്രിയങ്ക ചക്രബൊർത്തിയാണ് അറസ്റ്റിലായത്. വിമാനം ബെം​ഗളൂരുവിൽ എത്തിയ ഉടനെ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് അരമണിക്കൂർ മുമ്പാണ് സംഭവം. പ്രിയങ്ക സി​ഗരറ്റ് വലിക്കുന്നതായി സംശയിച്ച ക്രൂ അം​ഗങ്ങൾ അവർ പുറത്തിറങ്ങിയ ശേഷം സി​ഗരറ്റിന്റെ കുറ്റി വേസ്റ്റ് ബിന്നിൽ കണ്ടെത്തി. തുടർന്ന് പൈലറ്റിനോട് പരാതിപ്പെട്ടു. വിമാനം ലാൻഡ് ചെയ്ത ഉടനെ പ്രിയങ്കയെ ക്രൂ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് കൈമാറി. തുടർന്ന് പരാതി ലഭിച്ചതോടെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം