
കൊൽക്കത്ത: കർഷക സമരത്തിനിടെ പശ്ചിമ ബംഗാൾ സ്വദേശി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതി അനിൽ മല്ലിക്കാണ് അറസ്റ്റിലായത്. മൂന്ന് പേർക്കെതിരെയായിരുന്നു യുവതിയുടെ പിതാവിൻ്റെ പരാതി. ബലാത്സംഗം ചെയ്യപ്പെട്ട യുവതി പിന്നീട് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഏലിലായിരുന്നു സംഭവം, ചികിത്സയിലിരിക്കെ യുവതി ഏപ്രിൽ 30നാണ് യുവതി മരിച്ചത്.
കർഷക സമരത്തിൽ പങ്കെടുക്കാൻ ഹരിയാനയുടെയും ദില്ലിയുടെയും അതിത്തിയിലെത്തിയപ്പോഴാണ് ഇവരെ ബലാത്സംഗം ചെയ്തതെന്നാണ് സ്ത്രീയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പരാതി പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കർഷക നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ദില്ലി അതിർത്തിയിൽ പോയ സ്ത്രീ ഏപ്രിൽ 10നാണ് വീട്ടിൽ തിരിച്ചെത്തിയത്. കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്ത്രീയെ ഏപ്രിൽ 26ന് ഝജ്ജാർ ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 30ന് സ്ത്രീ മരിച്ചു. ഇതിന് ശേഷമാണ് മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയത്.
കിസാൻ സോഷ്യൽ ആർമിയിലെ അംഗങ്ങളായ രണ്ട് പേരാണ് ഇതിന് പിന്നിലെന്നും സംഭവം അറിഞ്ഞതോടെ ആ സംഘത്തെ തന്നെ സമരത്തിൽ നിന്ന് നീക്കം ചെയ്തുവെന്നും കർഷക സംഘവും അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam