വിവാഹമോചനം നേടിയ ശേഷം അകന്ന് കഴിയുകയായിരുന്നു ഇവർ. അടുത്തിടെ ഇരുവരും വീണ്ടും അടുപ്പത്തിലാവുകയും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി.
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വാക്കുതർക്കത്തിനിടെ മുൻ ഭർത്താവിനെ യുവതി പാചകത്തിന് ഉപയോഗിക്കുന്ന തവ കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. അഷിയാന സ്വദേശിയായ സോണിയാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മുൻ ഭാര്യ തപസ്യ സിങ്ങിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. തപസ്യയുടെ ലഖ്നൌവിൽ ജാനകിപുരത്തെ കൗസല്യ ഗാർഡനിലുള്ള വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. വാക്കുതർക്കത്തിനിടെ തപസ്യ സിങ്, സോണിയുടെ തലയിൽ തവ കൊണ്ട് അടിക്കുകയും ഗുരുതരമായ പരുക്കുകൾ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വിവാഹമോചനം നേടിയ ശേഷം അകന്ന് കഴിയുകയായിരുന്നു ഇവർ. അടുത്തിടെ ഇരുവരും വീണ്ടും അടുപ്പത്തിലാവുകയും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതയായ യുവതി അടുക്കളയിലുണ്ടായിരുന്ന ഇരുമ്പ് തവയെടുത്ത് സുരേഷിനെ തലയ്ക്കടിക്കുകയായിരുന്നു. സോണിയെ ആദ്യം ജാനകിപുരത്തെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് ( മാറ്റി. എന്നാൽ വൈകാതെ സോണി മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. തപസ്യ സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും, മരിച്ചയാളുടെ കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.


