ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പണം തട്ടിപ്പ്: യുവാവിനെ നടുറോഡിലിട്ട് ചെരിപ്പിന് തല്ലി സ്ത്രീ

By Web TeamFirst Published May 8, 2019, 5:36 PM IST
Highlights

ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ സ്ത്രീയോട് 50,000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ തട്ടിപ്പുകാരനാണെന്ന് മനസ്സിലാക്കിയ സ്ത്രീ പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നടുറോഡിലിട്ട് പരസ്യമായി ചെരുപ്പിന് തല്ലുകയായിരുന്നു

ജംഷഡ്പൂര്‍: ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ചയാളെ നടുറോഡിലിട്ട് ചെരിപ്പിന് തല്ലി സ്ത്രീ. ജാർഖണ്ഡിലെ ജംഷഡ്പുരിലെ മാംഗോ മേഖലയിലാണ് സംഭവം.

ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ സ്ത്രീയോട്  50,000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ തട്ടിപ്പുകാരനാണെന്ന് മനസ്സിലാക്കിയ സ്ത്രീ പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നടുറോഡിലിട്ട് പരസ്യമായി ചെരുപ്പിന് തല്ലുകയായിരുന്നു. ഇവരെ കൂടാതെ പ്രദേശവാസികളായ പുരുഷന്മാരും യുവാവിനെ മർദ്ദിച്ചു.

Jamshedpur: A woman thrashed a man, in Mango area, who posed as an Anti-Corruption Bureau Officer and demanded Rs 50,000 from her. The woman called him on the pretext of giving the money to get him arrested. Police is interrogating the man. pic.twitter.com/98z9YDHOGd

— ANI (@ANI)

യുവാവിനെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുന്നത് 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാൻ സാധിക്കും. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടിച്ചുമാറ്റിയെങ്കിലും സ്ത്രീ യുവാവിനെ ചെരുപ്പുകൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുകയാണ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

click me!