
ജയ്പൂർ: ചികിത്സ വൈകിയതിനെ തുടർന്ന് യുവതി ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ ആഴ്ചയാണ് യുവതി ആശുപത്രി കവാടത്തിന് മുന്നിൽ കുഞ്ഞിന് ജന്മം നല്‍കിയത്. ഭരത്പൂരിലുള്ള ഗ്രാമത്തിൽ നിന്നും 180 കിലോമീറ്റര്‍ താണ്ടി സെപ്റ്റംബർ 25നായിരുന്നു യുവതിയും ബന്ധുക്കളും ആശുപത്രിയിലെത്തിയത്. സഹായത്തിനായി നിരവധി തവണ ആശുപത്രി അധികൃതരെ വിളിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സൗജന്യസേവനം നല്‍കേണ്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ ഇവരുടെ കൈയ്യില്‍ നിന്ന് 500 രൂപ കൈപ്പറ്റിയതായും ആരോപണമുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രിയുടെ ചാര്‍ജുള്ള ഡോക്ടര്‍ അറിയിച്ചു. പ്രസവത്തിന് പിന്നാലെ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam