ആൾക്കൂട്ടത്തിൽ ഭാര്യയെ നഗ്നയാക്കി മർദ്ദിച്ച് യുവാവും സുഹൃത്തുക്കളും, മർദ്ദനത്തിനിടെ നൃത്തം ചെയ്ത് ഭർത്താവ്

Published : Jun 02, 2023, 09:36 AM ISTUpdated : Jun 02, 2023, 09:37 AM IST
ആൾക്കൂട്ടത്തിൽ ഭാര്യയെ നഗ്നയാക്കി മർദ്ദിച്ച് യുവാവും സുഹൃത്തുക്കളും, മർദ്ദനത്തിനിടെ നൃത്തം ചെയ്ത് ഭർത്താവ്

Synopsis

കുടുംബ കലഹം പതിവായതിന് പിന്നാലെയാണ് യുവതി നാല് മക്കളുമായി ഒരുമിച്ച് മാറി താമസിച്ചത്.

ദഹോദ്: പിണങ്ങി താമസിക്കുന്ന ഭാര്യയെ പൊതുജന മധ്യത്തില്‍ വച്ച് നഗ്നയാക്കി മര്‍ദ്ദിച്ച ഭര്‍ത്താവും സുഹൃത്തുക്കളും. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം. മെയ് 28നാണ് അതിക്രമം നടക്കുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്ത്. ബുധനാഴ്ചയാണ് യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ കലഹം പതിവായതിന് പിന്നാലെയാണ് യുവതി നാല് മക്കളുമായി ഒരുമിച്ച് മാറി താമസിച്ചത്.

ഒന്നര വര്‍ഷത്തോളമായി ഇവര്‍ മാറി താമസിച്ചിട്ട്. അടുത്തിടെ യുവതിയ്ക്കൊപ്പം മറ്റൊരു യുവാവ് താമസം ആരംഭിച്ചിരുന്നു. ഇതാണ് പൊതുജന മധ്യത്തിലെ അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. യുവതി താമസിച്ചിരുന്ന രാമപുര ഗ്രാമത്തില്‍ നിന്ന് മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതിയെ ഭര്‍ത്താവ് തട്ടിക്കൊണ്ട് വന്നത്. മാര്‍ഗല ഗ്രാമത്തില്‍ വച്ചായിരുന്നു നിരവധി ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ നഗ്നയാക്കി ഭര്‍ത്താവും സുഹൃത്തുക്കളും മര്‍ദ്ദിച്ചത്. ആദിവാസി വിഭാഗത്തില്‍‌പ്പെട്ട യുവതിയാണ് ആക്രമിക്കപ്പെട്ടത്. ദിവസ വേതനത്തിന് ജോലി ചെയ്തായിരുന്നു യുവതി കുട്ടികളെ നോക്കിയിരുന്നത്. ഭര്‍ത്താവിന്‍റെ അമ്മയുടെ ക്ഷണം അനുസരിച്ച് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് യുവതി രാമപുരയിലെത്തുന്നത്.

ഇവിടെ വച്ച് യുവതിയെ കണ്ട ഭര്‍ത്താവ് ഇവരെ സുഹൃത്തുക്കളുട സഹായത്തോടെ കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. സംഭവങ്ങള്‍ക്ക് സാക്ഷിയായ ഒരു യുവാവ് അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സുഹൃത്തുക്കള്‍ ഭാര്യയെ ആക്രമിക്കുമ്പോള്‍ ഭര്‍ത്താവ് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. യുവതിയെ സഹായിക്കാന്‍ കാഴ്ചക്കാരില്‍ ആരും തയ്യാറായതുമില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വിശദമാക്കി.

സ്ത്രീകളെ കാണുമ്പോൾ പരിസരം മറക്കുന്നവര്‍, സംസ്ഥാനത്ത് ബസിലെ ലൈംഗിക അതിക്രമ സംഭവങ്ങളില്‍ വർധന

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി