പിഞ്ചുകുഞ്ഞിനെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി,കൂസലില്ലാതെ അകത്തേക്ക്, അലറിക്കരഞ്ഞ് പെൺകുഞ്ഞ്

Published : Jun 26, 2026, 11:59 AM IST
young girl was brutally kicked and beaten by an Anganwadi worker

Synopsis

ചവിട്ടേറ്റ് പടിയിൽ നിന്ന് നിലത്ത് വീണ കുഞ്ഞിനെ മറ്റൊരു ജീവനക്കാരിയാണ് നേരെയിരിക്കാൻ സഹായിക്കുന്നത്. കുട്ടി ചവിട്ടുകൊണ്ട് വീഴുന്നത് കണ്ടെത്തിയ ഇവർ സഹപ്രവർത്തകയോടെ ചിരിച്ച് പെരുമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പൻവേൽ: അംഗൻവാടി കെട്ടിടത്തിന്റെ പടിയിൽ ഇരിക്കുന്ന പെൺകുഞ്ഞിനെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി. മഹാരാഷ്ട്രയിലെ പൻവേലിലാണ് അംഗൻവാടി ജീവനക്കാരി ഒരു കൊച്ചുകുട്ടിയോട് ക്രൂരമായി പെരുമാറുന്നത്. പൻവേലിലെ നന്ദഗാവ് ഗ്രാമത്തിലെ അംഗൻവാടിയിലാണ് കുട്ടി ആക്രമണത്തിനിരയായത്. ചവിട്ടേറ്റ് പടിയിൽ നിന്ന് നിലത്ത് വീണ കുഞ്ഞിനെ മറ്റൊരു ജീവനക്കാരിയാണ് നേരെയിരിക്കാൻ സഹായിക്കുന്നത്. കുട്ടി ചവിട്ടുകൊണ്ട് വീഴുന്നത് കണ്ടെത്തിയ ഇവർ സഹപ്രവർത്തകയോടെ ചിരിച്ച് പെരുമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ നവി മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സാരി ധരിച്ചെത്തിയ ജീവനക്കാരി ഒരു കയ്യിൽ ബാഗ് പിടിച്ചിരിക്കുന്ന പെൺകുഞ്ഞിന്റെ നെഞ്ചിൽ ചവിട്ടിയാണ് താഴേയ്ക്ക് വീഴ്ത്തുന്നത്.

 

 

കുട്ടികളെ സ്നേഹത്തോടെയും പരിചരണത്തോടെയും നോക്കേണ്ട ഒരു സ്ഥലത്ത് നിന്ന് ഇത്തരമൊരു സംഭവം ഉണ്ടായത് ആളുകളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.തൊട്ടടുത്തിരുന്ന മറ്റൊരു കുട്ടിയും പേടിച്ച് കരയാൻ തുടങ്ങുന്നതും വീഡിയോയിൽ കാണാം. വഴിപോക്കരിൽ ഒരാൾ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിരീക്ഷണവും നടപടികളും വേണമെന്ന ആവശ്യമാണ് മാതാപിതാക്കൾ മുന്നോട്ട് വയ്ക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിയ ബിജെപി കൗൺസിലറെ കൊമ്പിൽ കോർത്ത് പശു, വനിതാ നേതാവിന് ഗുരുതര പരിക്ക്
കമിതാക്കൾ കാറിനുള്ളിൽ മരിച്ച നിലയിൽ; വെടിയേറ്റ നിലയിൽ യുവാവിൻ്റെ മൃതദേഹം, തൊട്ടടുത്ത് കഴുത്തറത്ത നിലയിൽ യുവതിയും