
തൃശൂർ: താറുമാറായ റോഡിലെ ചെളിയിൽ കുളിച്ച് യുവാവിന്റെ പ്രതിഷേധം. തൃശൂർ കയ്പമംഗലത്ത് കബീർ എന്ന യുവാവാണ് ചെളിയിൽ കുളിച്ച് പ്രതിഷേധിച്ചത്. കയ്പമംഗലം പഞ്ചായത്ത് കൊപ്രക്കളം പഞ്ഞം പള്ളി റോഡാണ് തകർന്നത്. ഏറെ പരാതിപ്പെട്ടിട്ടും റോഡ് നന്നാക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ചെളിവെള്ളത്തിലെ കുളി.
റോഡിലെ കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഷൊർണൂർ എം എൽ എ യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ഫോട്ടോകൾ പതിച്ച വാഴനട്ട് പ്രതിഷേധം നടന്നു. നിർമ്മാണോദ്ഘാടനം കഴിഞ്ഞ് നാല് വർഷങ്ങൾ പിന്നിട്ടിട്ടും പണിപൂർത്തിയാവാത്ത വാണിയംകുളം മാന്നൂർ റോഡിലാണ് ബിജെപി പ്രതിഷേധിച്ചത്. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച വാണിയംകുളം മാനന്നൂർ റോഡിൻറെ ശോചനീയാവസ്ഥയിലാണ് പ്രതിഷേധങ്ങൾ കനക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചകൾക്കു മുൻപ് ഇതേ റോഡിനെ ചൊല്ലി റോഡ് ഉപരോധ സമരം നടന്നിരുന്നു.
ഇന്ന് ചെറുകാട്ടുപുലം ശിവക്ഷേത്രത്തിന് സമീപത്ത് രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽ ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും ഫോട്ടോ പതിച്ച വാഴകൾ നട്ട് പ്രതിഷേധിച്ചു. ബിജെപി പാർലിമെന്റ്റി പാർട്ടി ലീഡർ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam