ലിങ്ക്ഡ് ഇൻ അക്കൗണ്ട് പൂട്ടിപ്പോയി; സഹായം തേടി എക്സിൽ പോസ്റ്റിട്ട് ഇൻഫ്ലുവൻസർ 'ഫ്ലൈയിംഗ് ബീസ്റ്റ്'

Published : Jan 28, 2025, 04:10 PM IST
ലിങ്ക്ഡ് ഇൻ അക്കൗണ്ട് പൂട്ടിപ്പോയി; സഹായം തേടി എക്സിൽ പോസ്റ്റിട്ട് ഇൻഫ്ലുവൻസർ 'ഫ്ലൈയിംഗ് ബീസ്റ്റ്'

Synopsis

ഗൗരവ് നല്ല ഇൻഫ്ലുവൻസറാണ്, പക്ഷേ നല്ല സംരംഭകൻ അല്ലെന്നായിരുന്നു വിമര്‍ശനം

ദില്ലി: തന്‍റെ ലിങ്ക്ഡ് ഇൻ അക്കൗണ്ട് പൂട്ടിപ്പോയെന്നും സഹായം വേണമെന്നും യൂട്യൂബിൽ 'ഫ്ലൈയിംഗ് ബീസ്റ്റ്' എന്നറിയപ്പെടുന്ന ഗൗരവ് തനേജ. ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 4-ൽ അദ്ദേഹം എത്തിയ ശേഷമുള്ള ചൂടേറിയ വിവാദങ്ങൾക്കിടയിലാണ് ലിങ്കഡ് ഇൻ അക്കൗണ്ടിനും പൂട്ടു വീണിരിക്കുന്നത്. തനേജ തന്‍റെ സപ്ലിമെന്‍റ് ബ്രാൻഡായ ബീസ്റ്റ് ലൈഫ് ഷോയിൽ അവതരിപ്പിച്ചതോടെയാണ് സംഭവത്തിന്‍റെ തുടക്കം.

സിഇഒ അനുപം മിത്തൽ തനേജയുടെ സംരംഭകത്വ കഴിവുകളെ വിമർശിച്ചു. ഗൗരവ് നല്ല ഇൻഫ്ലുവൻസറാണ്, പക്ഷേ നല്ല സംരംഭകൻ അല്ലെന്നായിരുന്നു വിമര്‍ശനം. ഇതോടെ തന്‍റെ ബിസിനസ് മിടുക്കുകളെ ന്യായീകരിച്ച് ഒരു നീണ്ട ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ തനേജ പ്രതികരിച്ചു. ബീസ്റ്റ് ലൈഫിന്‍റെ സോഷ്യൽ മീഡിയയിലെ റീച്ചുകൾ വ്യക്തമാക്കി കൊണ്ടായിരുന്നു ഗൗരവിന്‍റെ പോസ്റ്റ്. ബീസ്റ്റ് ലൈഫിന്‍റെ വളർച്ച ഓർഗാനിക് ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. 

''എട്ട് വർഷത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് അനുഭവം കൊണ്ട്, ഓർഗാനിക് റീച്ചിന്‍റെയും പ്രേക്ഷക വിശ്വാസത്തിന്‍റെയും ശക്തി ഞാൻ മനസിലാക്കുന്നു''  - അദ്ദേഹം തന്‍റെ പോസ്റ്റിൽ എഴുതി. ഇതിനിടെ അനുപം മിത്തലിന്‍റെ വിമർശനത്തെത്തുടർന്ന്, വിമർശനത്തെ അംഗീകരിക്കുന്നതിനായി തനേജ തന്‍റെ ലിങ്ക്ഡ്ഇൻ ബയോ അപ്‌ഡേറ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.

പക്ഷേ, അക്കൗണ്ട് പൂട്ടിയതിനാല്‍ ഇത് സംബന്ധിച്ച വിവരമൊന്നും ലഭ്യമല്ല. തന്‍റെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാൻ സഹായം അഭ്യർത്ഥിച്ച് ലിങ്ക്ഡ്ഇൻ ഇന്ത്യയുടെ സഹായം തേടി തനേജ എക്സിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ലിങ്ക്ഡ്ഇൻ ഇന്ത്യ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. പ്രശ്‌നത്തിൽ ക്ഷമാപണം നടത്തുകയും എത്രയും വേഗം ഇടപെടാമെന്നും ലിങ്ക്ഡ്ഇൻ ഇന്ത്യ വ്യക്തമാക്കി. 

'ശമ്പളം കൊടുക്കുന്നത് സർക്കാർ, ഒരു കോടി വരെ കൈക്കൂലി വാങ്ങുന്ന ചില മാനേജ്മെന്‍റുകൾ'; ആഞ്ഞടിച്ച് സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'