അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമൻ്റെ മറുപടി.

11:50 PM (IST) Jul 12
പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്.
11:35 PM (IST) Jul 12
സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞു,കേസിൽ സിപിഎമ്മുകാരൻ കസ്റ്റഡിയിൽ.
10:56 PM (IST) Jul 12
യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കുമെതിരെ 30% പകര തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ട്രംപ്. 20 ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ ഓഗസ്റ്റ് 1 മുതൽ തീരുവ നിലവിൽ വരും
09:56 PM (IST) Jul 12
09:28 PM (IST) Jul 12
കേരളത്തിലെ 11 ജില്ലകളിൽ ഇന്ന് രാത്രി യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
09:23 PM (IST) Jul 12
തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
08:51 PM (IST) Jul 12
പി എം കുസും പദ്ധതി ഒരു ഐസ് ബർഗിന്റെ മുകൾഭാഗം മാത്രമാണെന്നും അതി വ്യാപകമായ അഴിമതി അതിന് താഴേക്ക് പരന്ന് കാൻസർ പോലെ വ്യാപിച്ചു കിടക്കുന്നുവെന്നും ചെന്നിത്തല
08:11 PM (IST) Jul 12
മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്ത പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. മണ്ണാർക്കാട് പഴയ മണ്ണാർക്കാടല്ലെന്നും ഒരു കൂട്ടുകച്ചവടവും അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ
08:07 PM (IST) Jul 12
07:36 PM (IST) Jul 12
അനിൽ കുമാർ നൽകുന്ന ഫയലുകളിൽ മേൽനടപടി പാടില്ലെന്നും ഈ ഫയലുകൾക്ക് നിയമസാധുതയില്ലെന്നുമാണ് വി സിയുടെ വിശദീകരണം.
07:06 PM (IST) Jul 12
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി ജി വിദ്യാർത്ഥിനിയായ ഭാര്യ നിമിഷയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് വരാൻ ഇരുന്നത്
06:58 PM (IST) Jul 12
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചത്
06:08 PM (IST) Jul 12
യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. മുത്താരരാജ് ആണ് പരാതി നൽകിയത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിന്റെ കാൽ വിദ്യാർത്ഥികളെ കൊണ്ട് കഴുകിച്ച സംഭവം നികൃഷ്ടമെന്നാണ് പരാതിയിൽ പറയുന്നത്.
05:30 PM (IST) Jul 12
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, തൃശൂർ എന്നീ കോർപ്പറേഷനുകൾ പ്രധാന ലക്ഷ്യം
05:04 PM (IST) Jul 12
04:44 PM (IST) Jul 12
04:00 PM (IST) Jul 12
നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അവരുടെ അമ്മ എൽസി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്.
03:05 PM (IST) Jul 12
തിരുവനന്തപുരം പാറശ്ശാല പാലൂർകോണം സ്വദേശി അഭിഷോ ഡേവിഡാണ് മരിച്ചത്. പിജി മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു.
11:41 AM (IST) Jul 12
ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ അമിത് ഷാ ഉദ്ഘാടനം ചെയ്തു
11:09 AM (IST) Jul 12
സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും സ്‌കൂൾ സമയമാറ്റത്തിലെ നിലപാട് കോടതിയുടേതെന്നും മന്ത്രി
10:49 AM (IST) Jul 12
സ്‌കൂൾ സമയമാറ്റ വിവാദത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിമർശനവുമായി ജിഫ്രി തങ്ങൾ രംഗത്ത്
10:00 AM (IST) Jul 12
കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് പ്രോസ്പെക്ടസ് അടുത്ത വർഷം മാറ്റുമെന്ന് മന്ത്രി
09:47 AM (IST) Jul 12
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവനക്കാർക്ക് നേരെ പരാക്രമം. തടവുകാരനാണ് ജീവനക്കാർക്ക് നേരെ പരാക്രമം നടത്തിയത്. കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതാണ് അക്രമത്തിന് കാരണം. പ്രതി അസഭ്യം പറയുകയും ഓടുകൾ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിക്കാനും ശ്രമിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാജിക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
09:47 AM (IST) Jul 12
അമർനാഥ് യാത്രക്ക് സുരക്ഷ ഒരുക്കാൻ ഓപ്പറേഷൻ ശിവയുമായി കരസേന. സുരക്ഷയ്ക്കായി 8500 സൈനികരെ വിന്യസിക്കും. അമർനാഥ് യാത്രാ റൂട്ടിൽ മുഴുവൻ ഡ്രോൺ നീരീക്ഷണം ഏർപ്പെടുത്തും. ഡ്രോൺ ആക്രമണങ്ങൾ തടയാനും സംവിധാനമുണ്ട്. മെഡിക്കൽ സഹായത്തിന് 150 ഡോക്ടർമാരെയും അടിയന്തര ഘട്ടത്തിനായി ഹെലികോപ്ടറുകളും തയ്യാറാക്കി. ബോംബ് സ്വകാഡിന്റെ പരിശോധനയും തുടരുന്നുണ്ട്.
09:45 AM (IST) Jul 12
കണ്ണൂർ പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി റോഡരികിലെ വീടിന് സമീപത്തേക്ക് ഇടിച്ച് കയറി. പഴയങ്ങാടി അടുത്തിലയിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. ഒരേ ദിശയിൽ എത്തിയ കാറിനെ വെട്ടിച്ചു മാറുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
09:45 AM (IST) Jul 12
പത്തനംതിട്ട: കൊറ്റനാട് ലൈഫ് പദ്ധതിയിലെ വീട് ജപതി ചെയ്ത് സംഭവത്തിൽ ഇടപെട്ട് ജില്ലാ കളക്ടർ. ഭൂമി ഇടപാട് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി. ലാൻഡ് റവന്യൂ വിഭാഗം വഴിയാണ് അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ക്രയവിക്രയം സംബന്ധിച്ച് അടിമുടി അവ്യക്തതയാണ് ഉള്ളത്. കൂടുതൽ പരിശോധനയ്ക്ക് തിങ്കളാഴ്ച കളക്ടർ യോഗം വിളിച്ചു. കേരള ബാങ്ക് പ്രതിനിധികൾ, പെരുമ്പെട്ടി വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവരോട് യോഗത്തിൽ പങ്കെടുക്കാൻ നിർദേശിച്ചു. ഭൂമി ഇടപാടിൽ തെറ്റുപറ്റിയെന്ന് മുൻ ഉടമ വിജയകുമാരൻ നായർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൂന്ന് സെന്റിന്മേൽ വായ്പ ബാധ്യതയുള്ള കാര്യം അറിയില്ലായിരുന്നു എന്നാണ് നിലവിലെ ഭൂ ഉടമ പ്രഹ്ലാദന്റെ കുടുംബം പറയുന്നത്.
09:43 AM (IST) Jul 12
ഹിമാചൽ പ്രദേശിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നാലുപേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു. 10 ദിവസം മുൻപ് പങ്ലുഡിൽ മണ്ണിടിച്ചിലിൽ കാണാതായ ഒമ്പത് പേരിൽ നാല് പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. 150 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. ജമ്മു കാശ്മീരിലും കനത്ത മഴ തുടരുകയാണ്. ബരാമുള്ളയിൽ കനത്ത കാറ്റിലും മഴയിലും പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ജൂലൈ 16 വരെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
09:36 AM (IST) Jul 12
തിരുവനന്തപുരത്ത് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി അമ്മ
08:30 AM (IST) Jul 12
കൊവിഡ് കാലത്ത് പിഎം കെയർ ഫണ്ട് വഴി മെഡിക്കൽ കോളേജുകളിൽ വാങ്ങിയ ഉപകരണങ്ങൾ നശിക്കുന്നു
07:37 AM (IST) Jul 12
സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് അമിത് ഷാ തിരുവനന്തപുരത്തെത്തിയിരിക്കെ പുനഃസംഘടനയെ ചൊല്ലി പാർട്ടിക്കുള്ളിൽ അമർഷം
07:18 AM (IST) Jul 12
വിമാനം ടേക് ഓഫ് ചെയ്ത ശേഷമാണ് എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്‌തത്
06:49 AM (IST) Jul 12
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുരൂഹത വർധിപ്പിക്കുന്നതാണ് പൈലറ്റുമാർ തമ്മിലെ സംഭാഷണം
06:24 AM (IST) Jul 12
കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു