തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കോട്ടയം: വാഗമണില്‍ ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വാഗമൺ വഴിക്കടവിൽ ആണ് അപകടം ഉണ്ടായത്. ആര്യയും കുട്ടിയും കാർ ചാർജ് ചെയ്യാൻ ഇട്ടിട്ട് കസേരയിൽ ഇരിക്കുകയായിരുന്നു. ഈ സമയം ചാർജ് ചെയ്യാൻ എത്തിയ മറ്റൊരു വാഹനമാണ് ഇവരെ ഇടിച്ചിട്ടത്. പാല പോളിടെക്നിക്കിലെ അധ്യാപികയാണ് ആര്യ മോഹൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player