അനാബെൽ പാവയ്ക്കൊപ്പം സമയം ചെലവിട്ടതിന് പിന്നാലെ മരിച്ച പാരാനോർമൽ അന്വേഷകന്റെ മരണകാരണം പുറത്ത്

Published : Sep 05, 2025, 11:50 AM IST
dan rivera

Synopsis

ഡെവിൾസ് ഓൺ ദി റൺ എന്ന തന്‍റെ യാത്രയുടെ ഭാഗമായി അനാബെല്‍ പാവയുമായി സഞ്ചരിക്കവേയായിരുന്നു ഡാൻ റിവേര ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്.

പെൻസിൽവാനിയ: ദുരൂഹതകൾ നിറഞ്ഞ 'അനാബെൽ' പാവയുമായി സഞ്ചരിക്കുമ്പോൾ മരണപ്പെട്ട പാരാനോർമൽ അന്വേഷകൻ ഡാൻ റിവേരയുടെ മരണകാരണം പുറത്ത്. കഴിഞ്ഞ ജൂലൈ 13നാണ് പെൻസിൽവാനിയയില്‍ ഡാൻ റിവേരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡെവിൾസ് ഓൺ ദി റൺ എന്ന തന്‍റെ യാത്രയുടെ ഭാഗമായി അനാബെല്‍ പാവയുമായി സഞ്ചരിക്കവേയായിരുന്നു ഡാൻ റിവേര ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്. മരിക്കുമ്പോൾ 54 വയസായിരുന്നു ഡാൻ റിവേരയ്ക്ക്. ഗെറ്റിസ്ബർഗിൽ മൂന്ന് ദിവസത്തെ പരിപാടി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ ഞായറാഴ്ചയാണ് ഡാൻ മരണപ്പെട്ടത്. 'ഗോസ്റ്റ്‌ലി ഇമേജസ് ഓഫ് ഗെറ്റിസ്ബർഗ് ടൂർസ്' എന്ന സംഘം സോൾജിയേഴ്‌സ് നാഷണൽ ഓർഫനേജിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. ദുരൂഹതകൾ നിറഞ്ഞ അനാബെൽ പാവയുമായി സംഘം രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് ഡാന്‍ റിവേര മരണപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഡാൻ റിവേര ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു. ഇതിന്റെ പിന്തുടർച്ചയാണ് മരണമെന്നാണ് റിപ്പോർട്ട്. ആഡംസ് കൗണ്ടി കൊറോണറായ ഫ്രാൻസിസ് ഡുട്രോയാണ് ഇക്കാര്യം വിശദമാക്കിയത്. ഹൃദയ സംബന്ധമായ തകരാറുകളേ തുടർന്നുള്ള സ്വാഭാവിക മരണം എന്നാണ് പൊലീസ് വിശദമാക്കുന്നത്.

1970-കളിൽ, കണക്റ്റിക്കട്ടിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായ ഡോണയ്ക്ക് ലഭിച്ചതിന് ശേഷം അനാബെൽ പാവയുമായി ബന്ധപ്പെട്ട് നിരവധി അമാനുഷിക സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രശസ്ത അമാനുഷിക ഗവേഷകരായ എഡ്, ലോറെയ്ൻ വാറൻ ദമ്പതികൾ പറയുന്നതനുസരിച്ച് പാവ തനിയെ കൈകൾ ഉയർത്തുകയും ആളുകളെ പിന്തുടരുകയും മറ്റ് ഭയാനകവും ദുരുദ്ദേശ്യപരവുമായ പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ പാവ കുത്തുകയും, ഒരു പുരോഹിതനുമായി ബന്ധപ്പെട്ട കാറപകടത്തിന് കാരണമാകുകയും ചെയ്തതായും ദമ്പതികൾ അവകാശപ്പെട്ടിരുന്നു.

ആറ് വയസുകാരിയായ അനാബെൽ എന്ന മരിച്ച പെൺകുട്ടിയുടെ ആത്മാവ് പാവയിൽ പ്രവേശിച്ചതായി വിശ്വസിക്കപ്പെടുന്നു. പാവയ്ക്ക് ഭൂതാവേശം ഉണ്ടെന്ന് വാദിച്ച വാറൻ ദമ്പതികൾ, പിന്നീട് പാവയെ അവരുടെ കണക്റ്റിക്കട്ടിലെ മ്യൂസിയത്തിലേക്ക് മാറ്റി. ഈ പൈശാചിക പാവയാണ് 'ദി കൺജറിംഗ്' എന്ന സിനിമയ്ക്ക് പ്രചോദനമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ
ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ