Published : Jul 08, 2025, 05:55 AM ISTUpdated : Jul 08, 2025, 11:33 PM IST

കേരളബാങ്കിന്റെ ജപ്തി ഭീഷണി - എറണാകുളം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി

Summary

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോർട്ട്. 104 പേർ മരിച്ചതായി സ്ഥിരീകരണമുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കേർ കൗണ്ടിയിൽ മാത്രം മരിച്ചത് 84 പേരാണ്. ഇവരിൽ 28 പേർ കുട്ടികളാണ്. 24 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ക്യാമ്പ് മിസ്റ്റിക്കിലെ 10 കുട്ടികളും ഒരു കൗൺസലറും ഇതിൽ ഉൾപ്പെടുന്നു.

madhu mohan

11:33 PM (IST) Jul 08

കേരളബാങ്കിന്റെ ജപ്തി ഭീഷണി - എറണാകുളം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി

37 ലക്ഷത്തിന്റെ ലോൺ കുടിശികയാണ് മധുവിനുണ്ടായിരുന്നത്

Read Full Story

10:44 PM (IST) Jul 08

തടിയൻ്റവിട നസീറിന് സഹായം - ജയിൽ സൈക്യാട്രിസ്റ്റടക്കം 3 പേരെ അറസ്റ്റ് ചെയ്ത് എൻഐഎ

നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിൻ്റെ വിവരങ്ങൾ കൈമാറിയതിനാണ് എഎസ്ഐ അറസ്റ്റിലായത്.

Read Full Story

10:25 PM (IST) Jul 08

ഇടപ്പഴഞ്ഞി ഹോട്ടലുടമയുടെ കൊലപാതകം - പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ 4 പൊലീസുകാർക്ക് പരിക്ക്

വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് കൊല്ലപ്പെട്ടത്.

Read Full Story

10:08 PM (IST) Jul 08

നിമിഷ പ്രിയയുടെ വധശിക്ഷ - വിഷയം നീരീക്ഷിച്ചു വരുന്നു, കുടുംബത്തിന് എല്ലാ വിധ സഹായങ്ങളും നൽകി വരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു. നിമിഷയുടെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 16ന് വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.
Read Full Story

09:51 PM (IST) Jul 08

കോന്നി പയ്യനാമണ്ണിലെ പാറമട അപകടം - ക്വാറിയെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടർ, പരാതി വിശദമായി അന്വേഷിക്കും

സ്ക് എടുക്കാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ടാണ് ആലപ്പുഴയിൽ നിന്ന് ബൂം എസ്കവേറ്റർ എത്തിച്ചത്.

Read Full Story

07:57 PM (IST) Jul 08

നിമിഷ പ്രിയയുടെ വധശിക്ഷ - എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും - കെ ബാബു

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നു. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.
Read Full Story

07:42 PM (IST) Jul 08

എസ്എഫ്ഐ സമരം സ്പോൺസർഡ് ഗുണ്ടായിസം, പ്രതിപക്ഷ സമരം ചോരയിൽ മുക്കുന്ന പൊലീസ് ക്രിമിനലുകൾക്ക് ഒത്താശ ചെയ്തു - സതീശൻ

'സർവകലാശാലകളിൽ എസ്.എഫ്.ഐ ഗുണ്ടായിസം നടത്തിയെന്നും പോലീസ് ഒത്താശ ചെയ്തെന്നും ആരോപണം. പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്തുന്ന പോലീസ്, എസ്.എഫ്.ഐക്ക് കൂട്ടുനിന്നു'

Read Full Story

07:20 PM (IST) Jul 08

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍, ജാഗ്രത തുടരുന്നു

മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്.

Read Full Story

07:09 PM (IST) Jul 08

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ

ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് ഒളിവിലുള്ളത്.

Read Full Story

06:58 PM (IST) Jul 08

ജ്യോതി മൽഹോത്രക്ക് ബിജെപി ഓഫീസിൽ നിന്ന് പാസ് നൽകിയതാരാണ്, സുരേന്ദ്രൻ മറുപടി പറയണം - സന്ദീപ് വാര്യർ

നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികൾക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചു കിട്ടുമെന്ന് സ്വപ്നത്തിൽ കരുതിയിട്ടുണ്ടാവില്ലെന്നും സന്ദീപ് പരിഹസിച്ചു. 

Read Full Story

05:54 PM (IST) Jul 08

സൗബിൻ ഷാഹിറിനെ വീണ്ടും വിളിപ്പിക്കും, ബാങ്ക് ഇടപാട് വിവരങ്ങളടക്കം നൽകിയില്ലെന്ന് പൊലീസ്

സൗബിൻ നൽകിയ രേഖകൾ പൂർണമല്ലെന്നും കണക്കുകൾ ഇനിയും ഹാജരാക്കാനുണ്ടെന്നും അന്വേഷണ സംഘം 

Read Full Story

05:36 PM (IST) Jul 08

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമൻ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്.

Read Full Story

04:42 PM (IST) Jul 08

ബന്ധുവീട്ടിലെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തി; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് വിവരം.

Read Full Story

04:30 PM (IST) Jul 08

ജ്യോതി മൽഹോത്രയുടെ വീഡിയോയിൽ ബിജെപി നേതാക്കളായ കെ.സുരേന്ദ്രനും വി മുരളീധരനും, വന്ദേഭാരതിന്റെ ഉദ്ഘാടന വേളയിൽ

വന്ദേഭാരത് ട്രെയിന്റെ പ്രചാരണത്തിന് വേണ്ടി ജ്യോതി മൽഹോത്ര കേരളത്തിലെത്തിയ വേളയിലാണ് ബിജെപി നേതാക്കൾക്ക് ഒപ്പമുള്ള വീഡിയോ ചിത്രീകരിച്ചത്.

Read Full Story

04:29 PM (IST) Jul 08

കോന്നി പാറമട അപകടം; തെരച്ചിൽ നിർത്തിവെച്ചിട്ട് ആറ് മണിക്കൂർ, ഹിറ്റാച്ചി ഓപ്പറേറ്റർ അജയ്ക്ക് വേണ്ടിയുള്ള രക്ഷാദൗത്യം വൈകും

ആലപ്പുഴയിൽ നിന്നുള്ള വലിയ ജെസിബിയും ഇരുമ്പ് വടം ഉപയോഗിക്കാനുള്ള കണക്ടറും സ്ഥലത്ത് എത്താൻ അഞ്ച് മണി കഴിയും.

Read Full Story

04:21 PM (IST) Jul 08

ആര്യനാട് കരമനയാറ്റിൽ അണിയിലക്കടവിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

വിടെ കുളിയ്ക്കാനായി എത്തിയ നാലംഗ സംഘത്തിൽ ഒരാളാണ് മരിച്ചത്.

Read Full Story

03:37 PM (IST) Jul 08

ഉദ്ഘാടനം കഴിഞ്ഞിട്ട് അഞ്ച് മാസം, പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൻ്റെ സീലിംഗ് തകർന്നുവീണു

ചൊവ്വാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. വാർഡിൻ്റെ വരാന്തയിലെ പിവിസി ഷീറ്റിൽ തീർത്ത സീലിംഗാണ് തകർന്നുവീണത്.

Read Full Story

03:08 PM (IST) Jul 08

നെയ്യാറ്റിന്‍കര സബ് ജയിലില്‍ പ്രതി മരിച്ച നിലയില്‍

സഹതടവുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read Full Story

03:03 PM (IST) Jul 08

'2007 ലെ പോലെ പരാജയപ്പെടുത്തും', സർക്കാരിനെതിരെ കടുപ്പിച്ച് സമസ്ത; മദ്രസ വിദ്യാഭ്യാസത്തെ സ്കൂൾ സമയമാറ്റം ബാധിക്കുന്നതിൽ പ്രത്യക്ഷ സമരം

ഏഴാം ക്ലാസ് വരയെ മദ്രസ പഠനം ഉള്ളു എന്ന സർക്കാർ വാദം ശരിയല്ല, പന്ത്രണ്ടാം ക്ലാസ് വരെയും മദ്രസ പഠനം ഉണ്ടെന്നും സമസ്ത

Read Full Story

02:56 PM (IST) Jul 08

പൊതുപണിമുടക്ക് കേരളത്തിൽ ബന്ദായേക്കും, പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ.

Read Full Story

01:58 PM (IST) Jul 08

ദേശീയ പണിമുടക്ക് 'കേരളത്തിൽ മാത്രം, മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ല'; ചൈനയിൽ അഭിമാനം കൊള്ളുന്ന സിപിഎം സെക്രട്ടറി അവിടുത്തെ മാറ്റം കാണണം - ബിജെപി

ദേശീയ തലത്തിൽ ആഹ്വാനം ചെയ്തിട്ടുള്ള ട്രേഡ് യൂണിയൻ പണിമുടക്ക് കേരളത്തിൽ മാത്രമാണ് നടക്കുകയെന്നും മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്നും ബി ജെ പി

Read Full Story

01:48 PM (IST) Jul 08

കെഎസ്ആര്‍ടിസി പണിമുടക്കില്ലെന്ന കെ ബി ​ഗണേഷ് കുമാറിന്റെ തള്ളി എം എ ബേബി; 'എല്ലാ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണം'

എല്ലാ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണമെന്നാണ് താൽപര്യമെന്നും സിപിഎം ദേശീയ സെക്രട്ടറി ബേബി ദില്ലിയിൽ പറഞ്ഞു.

Read Full Story

01:29 PM (IST) Jul 08

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

2 പേജുള്ള റിപ്പോര്‍ട്ടെന്നാണ് സമർപ്പിച്ചതെന്നാണ് സൂചന. അപകടത്തിന്റെ കാരണമടക്കം കണ്ടെത്താൻ നേരത്തെ ബ്ലാക്ക് ബോക്സ് പരിശോധിച്ചിരുന്നു.

Read Full Story

12:37 PM (IST) Jul 08

'കെഎസ്ആ‌ർടിസിയും നാളെ നിരത്തിലിറങ്ങില്ല', മന്ത്രി ഗണേഷിന്‍റെ നിലപാട് തള്ളി ഇടത് സംഘടനകൾ; ദേശീയ പണിമുടക്കിൽ പങ്കെടുക്കും

കെ എസ് ആ‌ർ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കിൽ കെ എസ് ആ‌ർ ടി സി യൂണിയനുകളും പങ്കെടുക്കുമെന്ന് എൽ ഡി എഫ് കൺവീനർ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി

Read Full Story

12:37 PM (IST) Jul 08

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, 'ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു'

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ സൂപ്രണ്ട്.

Read Full Story

12:17 PM (IST) Jul 08

മുഖ്യമന്ത്രിക്ക് ജോസ് കെ മാണി അയച്ച കത്ത് സമ്മർദ്ദമോ? കേരള കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാൻ നീക്കം ശക്തം; കരുതലോടെ സിപിഎം

അടിയന്തര നിയമസഭ സമ്മേളനം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സാഹചര്യമടക്കം സാധ്യതയായി യു ഡി എഫ് കാണുന്നുണ്ട്

Read Full Story

12:16 PM (IST) Jul 08

നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്ര‌തിയായ പോക്സോ കേസ് - കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം.

Read Full Story

11:38 AM (IST) Jul 08

2000 അധ്യാപകർ ഒപ്പിട്ട നിവദേനം രാഷ്ട്രപതിക്കും വിദ്യാഭ്യാസമന്ത്രിക്കും; 4 വർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്നാവശ്യം

ദില്ലി സർവകലാശാലയിലെ നാലുവർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ.

Read Full Story

11:23 AM (IST) Jul 08

പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ, ജനജീവിതത്തെ സാരമായി ബാധിച്ചു; സ്വകാര്യ ബസ് സമരം ശക്തം, പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം

വിദ്യാർത്ഥി കൺസെഷൻ വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്ക് നടത്തുന്നത്. പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം

Read Full Story

10:54 AM (IST) Jul 08

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും

അച്യുതാനന്ദന്റെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന യോ​ഗത്തിൽ തുടർ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും.

Read Full Story

10:51 AM (IST) Jul 08

ഹേമചന്ദ്രൻ കൊലപാതകം; വീസ കാലാവധി ഇന്ന് തീരും; മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

യുഎഇയിലുള്ള നൗഷാദിന്റെ വീസാ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പൊലീസിന്റെ നിർണായക നടപടി.

Read Full Story

10:20 AM (IST) Jul 08

ഇനി ഓഗസ്റ്റ് ഒന്നിന് നോക്കാം! ലോക രാജ്യങ്ങൾക്ക് ആശ്വാസമേകുന്ന പുതിയ തീരുമാനം പ്രഖ്യാപിച്ച് ട്രംപ്; 'പകര തീരുവ മൂന്നാഴ്ചത്തേക്ക് നീട്ടി'

ജപ്പാൻ, ദക്ഷിണ കൊറിയ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും നൽകി

Read Full Story

09:11 AM (IST) Jul 08

പയ്യനാമൺ പാറമട അപകടം - 2 പേർ വടംകെട്ടി അപകടസ്ഥലത്തെ ഹിറ്റാച്ചിക്ക് സമീപമെത്തി, പാറക്കഷ്ണം മാറ്റി രക്ഷാപ്രവർത്തനം

കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ‌ രക്ഷാപ്രവർത്തനത്തിനായി ദൗത്യസംഘം സ്ഥലത്തെത്തി.

Read Full Story

08:58 AM (IST) Jul 08

തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി; അപകടമുണ്ടായത് ഞായറാഴ്ച

മലപ്പുറം തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Read Full Story

08:14 AM (IST) Jul 08

അഹമ്മദാബാദ് ദുരന്തം - ബ്ലാക്ക് ബോക്സ് മെമ്മറി ഡീകോഡ് ചെയ്തു; റിപ്പോർട്ട് ഉടനെന്ന് വ്യോമയാന മന്ത്രാലയം

അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിലെന്ന് വ്യക്തമാക്കി വ്യോമയാനമന്ത്രാലയം.

Read Full Story

07:51 AM (IST) Jul 08

ചേലാകർമ്മത്തിനിടെ 2 മാസം പ്രായമുള്ള കു‍ഞ്ഞ് മരിച്ച സംഭവം; മരണകാരണത്തിൽ വ്യക്തത വേണം, അന്വേഷണം തുടർന്ന് പൊലീസും ആരോ​ഗ്യവകുപ്പും

മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കാൻ കുഞ്ഞിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

Read Full Story

07:31 AM (IST) Jul 08

ആശുപത്രിയിലെ അപകടം - വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്; മെഡിക്കൽ കോളേജിനു മുന്നിൽ ജനകീയ സദസ്സ് സംഘടിപ്പിക്കും

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ്.

Read Full Story

07:05 AM (IST) Jul 08

അമേരിക്കയിൽ റോഡപകടം; നാലം​ഗ കുടുംബത്തിന് ദാരുണാന്ത്യം; കാറിൽ ട്രക്കിടിച്ച് തീപിടിച്ച് അപകടം

അമേരിക്കയിലുണ്ടായ റോഡപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം.

Read Full Story

More Trending News