ദില്ലി സർവകലാശാലയിലെ നാലുവർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ.

ദില്ലി: ദില്ലി സർവകലാശാലയിലെ നാലുവർഷ ബിരുദ കോഴ്‌സ് ഉൾപ്പടെ ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കണമെന്ന് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ. ആവശ്യമുന്നയിച്ച് 2000 അധ്യാപകർ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നൽകി. 4 വർഷ കോഴ്‌സിനായി അധ്യാപക, അനധ്യാപക നിയമനം, അധിക ക്ലാസ് മുറികൾ, ലാബുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അധ്യാപകർ. 

Add Asianetnews as a Preferred SourcegooglePreferred

ശമ്പള അവലോകന കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടുത്താത്ത യുജിസി കരട് വിജ്‌ഞാപനം പിൻവലിക്കണം, ഓൺലൈൻ പഠന രീതി പിൻവലിക്കണം, അധ്യാപകർക്കുള്ള എംഫിൽ, പിഎച്ച്‌ഡി ഇൻക്രിമെൻ്റുകൾ പുനഃസ്‌ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ്റെ നിവേദനത്തിലുണ്ട്. ഇതെല്ലാം പരിഹരിച്ചാലേ 4 വർഷ ബിരുദ കോഴ്‌സ് പ്രായോഗികമാകൂ എന്ന് ഡിയുടിഎ അധ്യക്ഷൻ പ്രസിഡന്റ് പ്രഫസർ എ. കെ. ഭാഗി പറഞ്ഞു.