കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി ദൗത്യസംഘം സ്ഥലത്തെത്തി.
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി ദൗത്യസംഘം സ്ഥലത്തെത്തി. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. രണ്ട് പേർ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങൾ നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. പാറയിടിയുന്നതിനാൽ ദൗത്യം സങ്കീർണ്ണമാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നു. വലിയ ക്രെയിനും മറ്റൊരു ഹിറ്റാച്ചിയും എത്തിക്കുമെന്നും നിലവിലെ സംവിധാനം കൊണ്ട് കഴിയില്ലെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.



