സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണശ്രമം; ഡ്രോണും ബാലിസ്റ്റിക് മിസൈലും വ്യോമസേന തകർത്തു

Published : Oct 24, 2026, 10:51 AM IST
drone attack

Synopsis

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണശ്രമം. ഡ്രോണും ബാലസ്റ്റിക് മിസൈലും വ്യോമസേന തകർത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ ആവർത്തിച്ച് ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുകയാണെന്ന് വക്താവ് പറഞ്ഞു.

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകൾ വീണ്ടും നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തു. കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി എത്തിയ ഡ്രോണും തലസ്ഥാനമായ റിയാദിലേക്ക് തൊടുത്ത ബാലസ്റ്റിക് മിസൈലുമാണ് സൗദി വ്യോമസേന ആകാശത്തുവെച്ചുതന്നെ തകർത്തത്. ശനിയാഴ്ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ സഖ്യസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലകിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ ആവർത്തിച്ച് ആക്രമണങ്ങൾ നടത്താൻ ശ്രമിക്കുകയാണെന്ന് വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും റിയാദ്, ഖമീസ് മുശൈത്ത് എന്നിവിടങ്ങൾ ലക്ഷ്യമാക്കി വന്ന രണ്ട് ബാലസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞിരുന്നതായി അൽ-മാലകി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഹൂതി മിലീഷ്യകളുടെ ശ്രമങ്ങളെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളിലൂടെ സൗദി അറേബ്യ ശക്തമായി നേരിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ധനവിലയിൽ വൻ വർധനവ്; ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, ബാരലിന് 116.20 ഡോളര്‍
ജോർദാനിലെ ദേവാലയത്തിൽ ശവസംസ്കാര ചടങ്ങിനിടെ വെടിവെയ്പ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് ഗുരുതര പരിക്ക്