അടിമാലിയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി 52 കാരൻ അറസ്റ്റിൽ, അഗളിയിൽ 32 ലിറ്റർ മദ്യവും പിടികൂടി

Published : Jul 26, 2025, 01:30 PM IST
man arersted with marijuana

Synopsis

കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി: അടിമാലിയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. എരമല്ലൂർ സ്വദേശി അബ്ബാസ്.എം.കെ (52)യാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് അബ്ബാസ് പിടിയിലായത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ദിലീപ്.എൻ.കെ, ബിജു മാത്യൂ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) നെൽസൻ മാത്യൂ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, യദുവംശരാജ്, മുഹമ്മദ് ഷാൻ, സുബിൻ.പി.വർഗ്ഗീസ്, അലി അഷ്കർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവരും പങ്കെടുത്തു.

അതിനിടെ അഗളിയിൽ അനധികൃതമായി കടത്തിക്കൊണ്ട് വന്ന കർണ്ണാടക മദ്യവുമായി ഒരാൾ എക്സൈസിന്‍റെ പിടിയിലായി. അഗളി സ്വദേശിയായ സുരേഷ്.യു (47 വയസ്) എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്നും 32 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തു. അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ജെ.ആർ.അജിത്ത്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ജെയിംസ് വർഗീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്, അജീഷ്, ദിലീപ്, അഷ്കർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഉഷ, ചിത്ര എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'
കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ