'തലവേദന' സഹിക്കാൻ വയ്യ; തൃശൂരിൽ 550 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു

Published : Jun 04, 2022, 04:48 PM ISTUpdated : Jun 04, 2022, 04:49 PM IST
'തലവേദന' സഹിക്കാൻ വയ്യ; തൃശൂരിൽ 550 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു

Synopsis

ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്.

തൃശൂര്‍: തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. തൃശൂർ റൂറല്‍ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ  നശിപ്പിച്ചു. ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്. തൃശൂര്‍ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര തുടങ്ങിയ മേഖലകളില്‍നിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ കഞ്ചാവാണ് ശനിയാഴ്ച നശിപ്പിച്ചത്. പിടികൂടിയ കഞ്ചാവ് പൊലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്നത് പൊലീസിന് ബാധ്യതയായിരുന്നു. പൊലീസുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പിടികൂടിയ കഞ്ചാവ് അനുമതിയോടെ കത്തിച്ച് നശിപ്പിക്കാന്‍ തീരുമാനിച്ചത്. 

പരിശോധനക്കായി കയറിയ എക്സൈസ് ഉദ്യോ​ഗസ്ഥനെയും കൊണ്ട് കഞ്ചാവ് സംഘം കുതിച്ചു, സംഭവം പാലക്കാട്

പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കഞ്ചാവ് പരിശോധിക്കാൻ എക്സൈസ് ഉദ്യോഗസ്ഥൻ കയറിയ വാഹനം നിർത്താതെ പോയി. ഒടുവിൽ വാളയാർ അട്ടപ്പള്ളത്ത് വെച്ച് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു. സ്റ്റേറ്റ് എക്സൈസ് സ്ക്വഡിലെ സുബിനെയാണ് അക്രമികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. പിന്നീട് കൊഴിഞ്ഞാമ്പറയിൽ കഞ്ചാവ് ഉപേക്ഷിച്ച് സംഘം വാഹനവുമായി കടന്നു. തട്ടികൊണ്ടുപോയ സംഘത്തോടെപ്പം ഉണ്ടായിരുന്ന മറ്റൊരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ഫാദിൽ, ജേക്കബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം