വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി; പോയത് 3 വള്ളങ്ങളിലായി; തെരച്ചിൽ തുടരുന്നു

Published : May 30, 2025, 08:30 PM IST
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി; പോയത് 3 വള്ളങ്ങളിലായി; തെരച്ചിൽ തുടരുന്നു

Synopsis

ഇവർക്കായി തെരച്ചിൽ തുടരുകയാണ്. രാത്രി വൈകിയും തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. 

തിരുവനന്തപുരം: വിഴിഞ്ഞത്ത് 9 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് വിവരം. ഇന്നലെ രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് ഇതുവരെയും തിരിച്ചെത്താത്തത്. 3 വള്ളങ്ങളിലായിട്ടാണ് 9 പേർ ഇന്നലെ പോയത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. രാത്രി വൈകിയും തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. 

അതേ സമയം,  സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ്. നാളെ എല്ലാ ജില്ലകളിലും മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ