ലക്ഷ്യം വാടക വീടുകളിലെ ആളുകളെ, റൗഡി ലിസ്റ്റിൽ പേര്; മുൻപും ഇയാൾ നിരവിധി കേസുകളിൽ പ്രതിയെന്ന് പൊലീസ്

Published : Jun 09, 2025, 06:22 PM IST
Drug case

Synopsis

സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും വാടക വീടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്തുകയാണ് പ്രതി ചെയ്തത്.

തിരുവനന്തപുരം: വാടക വീടുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിയിരുന്നയാൾ പിടിയിൽ. നെടുമങ്ങാട് വില്ലേജിൽ വാളിക്കോട് ദർശന സ്കൂളിന് സമീപം താമസിക്കുന്ന ഷംനാസ് നാസറിനെയാണ് 2.97 മില്ലിഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് ടീം പിടികൂടിയത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാൾ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.

സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും വാടക വീടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്തുകയാണ് പതിവെന്നതിനാൽ എക്സൈസിൽ സമാനമായ നിരവധി കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. തിരുവനന്തപുരം റൂറൽ ഡാൻസാഫ്സ് ടീം അംഗങ്ങളായ എസ് ഐ ഓസ്റ്റിൻ ജി. ഡെന്നിസൺ, സജുകുമാർ, സതികുമാർ, അനൂപ്, ഉമേഷ്, അഖിൽ കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‌ഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ