മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു, ഒരാൾക്ക് വെട്ടേറ്റു; സുഹൃത്ത് പൊലീസ് പിടിയിൽ

Published : Jan 22, 2025, 02:46 PM IST
മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു, ഒരാൾക്ക് വെട്ടേറ്റു; സുഹൃത്ത് പൊലീസ് പിടിയിൽ

Synopsis

ഇടത് ഉപ്പൂറ്റിയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശരത്തിനെ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കൾ തമ്മിലടിച്ചു. പിന്നാലെ യുവാവിന് വെട്ടേറ്റു. പോത്തൻകോട് കൊയ്ത്തൂർക്കോണം ബിഎസ് ഭവനിൽ ഇരുപത്തെട്ടുകാരനായ ശരത് (28) നാണ് ഇന്നലെ പുലർച്ച വെട്ടേറ്റത്. ഇടത് ഉപ്പൂറ്റിയിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശരത്തിനെ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സുഹൃത്ത് അണ്ടൂർക്കോണം സ്വദേശി വിപിനെ പോത്തൻകോഡ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ശരത് പോത്തൻകോട് പൊലിസിന് നൽകിയ മൊഴി പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപാനത്തിനിടെ ഭാര്യയുമായുണ്ടായ തർക്കങ്ങളുടെ കാര്യം പറയുകയും വിപിന്‍റെ ഭാര്യയുമായി ശരത്തിന് ബന്ധമുണ്ടെന്നാരോപിച്ചാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നും പൊലീസ് പറയുന്നു. രണ്ടുപേരും പോത്തൻകോട് സ്റ്റേഷനിൽ വിവിധ കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വടക്കാഞ്ചേരി റെയില്‍വേ ട്രാക്കിനരികിൽ രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി